ECONOMY

വ്യോമയാന രം​ഗത്ത് വരുന്നത് വൻ മാറ്റങ്ങൾ; ആറ് വിമാനത്താവളങ്ങൾ കൂടി ലേലം ചെയ്യുമെന്ന് ധനമന്ത്രി

Newage News

17 May 2020

ദില്ലി: സിവിൽ ഏവിയേഷൻ രം​ഗം കൂടുതൽ കാര്യക്ഷമമാകുന്നതിനായി ഇന്ത്യൻ എയർ സ്പേസ് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 20 ലക്ഷം കോടി രൂപയുടെ കൊവിഡ് ഉത്തേജക പാക്കേജിന്റെ ഭാ​ഗമായാണ് ഈ തീരുമാനം. വ്യോമയാന മേഖലയ്ക്ക് പ്രതിവർഷം 1,000 കോടി രൂപയുടെ ആനുകൂല്യം ഇതിലൂടെ ലഭിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ആറ് വിമാനത്താവളങ്ങൾ കൂടി ലേലം ചെയ്യുമെന്നും അവർ പറഞ്ഞു. ഒന്നും രണ്ടും റൗണ്ടുകളിൽ ലേലം ചെയ്ത 12 വിമാനത്താവളങ്ങളിലെ സ്വകാര്യ നിക്ഷേപകരിൽ നിന്ന് അധിക നിക്ഷേപമായി 13,000 കോടി രൂപ സമാഹരിക്കുമെന്നും അവർ പറഞ്ഞു.

ഇത് വ്യോമ പാതകളുടെ പരമാവധി വിനിയോഗത്തിന് കാരണമാകുമെന്നും ഇന്ധനച്ചെലവും പറക്കുന്ന സമയവും കുറയ്ക്കാനും ഇതുമൂലം സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യൻ എയർ സ്പേസിന്റെ 60 ശതമാനം മാത്രമേ സൗജന്യമായി ലഭ്യമായിട്ടൊള്ളു. കൂടുതൽ വ്യോമപാതകൾ വരുന്നതോടെ യാത്രാ സമയം കുറയുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാമെന്നും അവർ പറഞ്ഞു. രാജ്യത്തിന് 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ഇത് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനം വരുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ