NEWS

നൈപുണ്യ വികസനത്തിൽ പരിശീലകരുടെ പങ്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Newage News

17 Sep 2020

ന്യൂഡൽഹി: നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം( എംഎസ്ഡിഇ) രണ്ടാമത് കൗശലാചാര്യ സമാദർ 2020(അവാർഡ്)ൻറെ ഭാഗമായി ഇന്ന് ഡിജിറ്റൽ കോൺകൈ്ലവ് സംഘടിപ്പിച്ചു. രാജ്യത്തിൻറെ ഭാവി തൊഴിൽ ശക്തിയെ ഒരുക്കുന്നതിലും നൈപുണ്യ വികസിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതിലും പരിശീലകരുടെ അസാധരണ പങ്കിനെ കോൺക്ലൈവ് പ്രശംസിച്ചു. പരിപാടിയെ അഭിസംബോധന ചെയ്ത ബഹു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പരിശീലകർ അവരുടെ നിരന്തരമായ കഠിന ശ്രമത്തിലൂടെ അനുയോജ്യമായ തൊഴിൽ പരിശീലനം നൽകി യുവത്വത്തിന്റെ സ്വപ്നങ്ങളെ സജ്ജീവമായി നിർത്തുന്നതിലും ഭാവി ശോഭനമാക്കുന്നതിലും  പ്രശംസിച്ചു.

കേരളത്തിൽ നിന്ന് ദീർഘകാല പരിശീലനം, ജൻശിക്ഷൻ സൻസ്താൻ എന്നീ വിഭാഗങ്ങളിലായി നാല്‌ പേർക്കാണ് കൗശലാചാര്യ അവാർഡ് ലഭിച്ചത്. അപ്പാരൽ ട്രെയ്നിങ് വിഭാഗത്തിൽ ശ്രീമതി വൽസമ്മ,  ഭക്ഷ്യസംസ്‌കരണം, സംരക്ഷണം വിഭാഗത്തിൽ ശ്രീമാൻ അജയ് ശങ്കർ പിള്ള , സ്റ്റേറ്റ് ഏൻജിനീയറിങ് വിഭാഗത്തിൽ ശ്രീമാൻ. പ്രകാശ് എം, സ്റ്റേറ്റ് നോൺ എജിനിയറിങ് വിഭാഗത്തിൽ ശ്രീമാൻ ജയറാം എം എന്നിവരാണ് അവാർഡിന് അർഹരായത്. ഇവരുടെ സംഭാവനകൾ നൈപുണ്യ വികസനാന്തരീക്ഷത്തെ ത്വരിതപ്പെടുത്തുമെന്നും മറ്റ് പരിശീലകർക്ക് പ്രചോദനമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വ്യത്യസ്ത മേഖലകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 92 പരീശീലകരാണ് അവാർഡിന് അർഹരായത്. എൻറർപ്രണർഷിപ്പ് ട്രെയ്നിങ്, നാഷണൽ അപ്രൻറീസ്ഷിപ്പ് പ്രോമോഷണൽ സ്കീം(എൻഎപിഎസ്), ജൻ ശിക്ഷൻ സൻസ്താൻ(ജെഎസ്എസ്), പ്രധാൻ മന്ത്രി കൗശൽ വികാസ് യോജനക്ക് (പിഎംകെവിവൈ) കീഴിലുള്ള ഹ്രസ്വകാല പരിശീലനം,  ഡയറക്ടറേറ്റ് ജനറൽ ഓഫ്   ട്രെയ്നിങിനും (ഡിജിടി) ഇൻഡസ്ട്രിയൽ ട്രെയ്നിങ് സെൻറേഴ്സിനും കീഴിലുള്ള(ഐടിഐ) ദീർഘകാല പരിശീലനം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് അവാർഡ് ജേതാക്കൾ.


എൻറർപ്രണർഷിപ്പ് ട്രെയ്നിങ് വിഭാഗത്തിൽ നിന്ന് മൂന്ന് പേർ , ജൻ ശിക്ഷൻ സൻസ്താൻ 15 , ഹ്രസ്വകാല പരിശീലനം 14, ദീർഘകാല പരിശീലനം 44, എന്നിങ്ങനെയാണ് അവാർഡിന് അർഹരായവർ. ഇവരെ കൂടാതെ നാഷണൽ അപ്രൻറീസ്ഷിപ്പ് പ്രോമോഷണൽ സ്കീമിലേക്ക് (എൻഎപിഎസ്) നൽകിയ സംഭാവനകൾ പരിഗണിച്ച് 15 കോർപറേറ്റുകളെയും ആദരിച്ചു. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ