AUTO

ജീപ് കോംപസിനോട് മത്സരിക്കാൻ സ്കോഡ കരോക് വരുന്നു

Newage News

25 May 2020

സ്കോഡയുടെ പുത്തൻ എസ്‌യുവി കരോക് ചൊവ്വാഴ്ച ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. പരിഷ്കരിച്ച സുപെർബ്, ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിനോടെയെത്തുന്ന റാപിഡ് 1.0 ടിഎസ്ഐ എന്നിവയും ഇതോടൊപ്പം ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നുണ്ട്. ഇരുനിര സീറ്റുകളുള്ള സ്പോർട് യൂട്ടിലിറ്റി വാഹനമായ കരോക്കിന് 26 – 27 ലക്ഷം രൂപയാണു വില പ്രതീക്ഷിക്കുന്നത്. സ്റ്റൈൽ എന്ന ഒറ്റ വകഭേദത്തിലാവും കരോക് തുടക്കത്തിൽ ലഭ്യമാവുക. അരലക്ഷം രൂപ അഡ്വാൻസ് ഈടാക്കി രാജ്യത്തെ സ്കോഡ ഡീലർഷിപ്പുകൾ കരോക്കിനുള്ള ബുക്കിങ് സ്വീകരിക്കുന്നുണ്ട്. സ്കോഡ ഇന്ത്യ വെബ്സൈറ്റ് മുഖേനയും കരോക് ബുക്ക് ചെയ്യാനാവും.

ഫോക്സ്‌വാഗൻ ടി റോക്കിൽ അരങ്ങേറ്റം കുറിച്ച 1.5 ലീറ്റർ, ടർബോ പെട്രോൾ എൻജിനാവും കരോക്കിനും കരുത്തേകുക. 150 പി എസ് വരെ കരുത്തും 250 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ഗീയർബോക്സാണു ട്രാൻസ്മിഷൻ. സിലിണ്ടർ ഡീആക്ടിവേഷൻ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന എൻജിനു വാഹനഭാരം കുറവുള്ള  വേളയിൽ രണ്ടു സിലിണ്ടറിൽ പ്രവർത്തിക്കാനുള്ള ക്ഷമതയുമുണ്ട്. ടി റോക്കിൽ നിന്നു വ്യത്യസ്തമായ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടില്ലാതെയാണു കരോക്കിന്റെ വരവ്. 

സൗകര്യങ്ങളിലും സംവിധാനങ്ങളിലും സമ്പന്നമായാണു കരോക്കിന്റെ വരവ്. ഇരട്ട മേഖല ക്ലൈമറ്റ് കൺട്രോൾ, പവേഡ് ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, വെർച്വൽ കോക്പിറ്റ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, എട്ട് ഇഞ്ച് ഇൻഫർമേഷൻ സിസ്റ്റം എന്നിവയൊക്കെ അകത്തളത്തിലുണ്ട്. മികച്ച സുരക്ഷയ്ക്കായി ഒൻപത് എയർബാഗുകളാണു സ്കോഡ സജ്ജീകരിച്ചിരിക്കുന്നത്.

ഇക്കൊല്ലം തന്നെ വിപണിയിലെത്തുമെന്നു കരുതുന്ന എസ് യു വിയായ കൊഡിയാക്കിനു താഴെയാണു കരോക് ഇടംപിടിക്കുന്നത്. 2021ൽ അരങ്ങേറുമെന്നു കരുതുന്ന വിഷൻ ഇന്നിന്റെ വിൽപന പതിപ്പിനാവട്ടെ  കരോക്കിനും താഴെയാണു സ്ഥാനം നിർണയിച്ചിരിക്കുന്നത്. ജീപ് കോംപസിനോടും സിട്രോൺ സി ഫൈവ് എയർ ക്രോസിനോടും മത്സരിക്കാൻ ലക്ഷ്യമിട്ടാവും ആ പുത്തൻ മോഡലിന്റെ രംഗപ്രവേശം. 

Content Highlights: Skoda Karoq, Superb and Rapid BS6 launch on May 26

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story