TECHNOLOGY

സ്‌കൾകാൻഡി ക്രഷർ ഇവോ ഹെഡ്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Newage News

20 Nov 2020

പ്രമുഖ ഹെഡ്ഫോൺ നിർമ്മാതാക്കളായ സ്കൾകാൻഡിയുടെ ക്രഷർ ഇവോ ഹെഡ്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 12,999 രൂപയാണ് ഈ ഹെഡ്ഫോണിന്റെ വില. സ്‌കൽ‌കാൻ‌ഡിയുടെ സെൻ‌സറി ഹപ്‌റ്റിക് ബാസും സ്‌കൽ‌കാൻ‌ഡിയുടെ പങ്കാളിയായ ഓഡിയോഡോയിൽ‌ നിന്നുള്ള പേഴ്സണൽ കസ്റ്റമൈസ്ഡ് സൌണ്ടുമാണ് പുതിയ ഹെഡ്ഫോണിന്റെ പ്രധാന സവിശേഷതകൾ. ഈ ഹെഡ്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്‌. ഓഡിയോ കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനം സ്കൾകാൻഡി ആപ്പ് വഴി ലഭിക്കും. റാപ്പിഡ് ചാർജ്ജ് സാങ്കേതികവിദ്യയുള്ള ക്രഷർ ഇവോ ഹെഡ്‌ഫോൺസ് 40 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10 മിനിറ്റ് ചാർജ് ചെയ്താൽ തന്നെ 4 മണിക്കൂർ ഉപയോഗിക്കാൻ സാധിക്കുമെന്നും സ്‌കൾകാൻഡി പറയുന്നു. ഉപയോക്താക്കൾക്ക് കോളുകൾ എടുക്കുന്നതിനും ട്രാക്കുകൾ മാറ്റുന്നതിനും വോളിയം കൺട്രോൾ ചെയ്യുന്നതിനും ഗൂഗിൾ, സിരി പോലുള്ള നേറ്റീവ് ഡിവൈസ് സപ്പോർട്ട് ഫോണിൽ തൊടാതെ തന്നെ ആക്ടീവ് ചെയ്യുന്നതിനും ഈ ഹെഡ്ഫോണിൽ സൗകര്യം ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മറ്റ് സ്കൾ‌കാൻഡി പ്രൊഡക്ടുകളെ പോലെ ക്രഷർ ഇവോ ഹെഡ്‌ഫോണുകളിലും ബിൽറ്റ്-ഇൻ ടൈൽ ഫൈൻഡിങ് ടെക്നോളജി നൽകിയിട്ടുണ്ട്. ഇത് ക്രഷർ ഇവോഹെഡ്ഫോൺ നഷ്ടപ്പെട്ടാൽ അവ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നു. ഇത് ഹെഡ്‌ഫോണുകൾ ഫോൺ റിങ് ചെയ്യുന്നത് പോലെ റിങ് ചെയ്യുന്ന സംവിധാനമാണ്. കൊണ്ടുനടക്കാനുള്ള എളുപ്പത്തിനായി ഹെഡ്‌ഫോൺ കൂടുതൽ ഒതുക്കമുള്ളതും മടക്കിവെക്കാവുന്നതുമായ ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് അല്ലാതെ കണക്റ്റ് ചെയ്യുന്നതിന് ഒരു കേബിളും ക്രഷർ ഇവോയ്ക്കൊപ്പം നൽകുന്നു. യുഎസ്ബി-സി ചാർജിംഗ് കേബിളും 2 വർഷത്തെ വാറണ്ടിയുമായാണ് ഹെഡ്‌ഫോൺ വരുന്നത്. ക്രഷർ ഇവോ ഹെഡ്‌ഫോണുകൾ 12,999 രൂപയ്ക്ക് സ്‌കൾകാൻഡിയുടെ വെബ്‌സൈറ്റിലൂടെ സ്വന്തമാക്കാൻ സാധിക്കും. ക്രഷർ ഇവോ ഹെഡ്ഫോണിൽ കൂടുതൽ മെലോ ബാസിനായി ഉപയോക്താക്കൾ സ്ലൈഡർ താഴ്ത്തുകയും ബാസ്-ഹെവി മ്യൂസിക്കിനായി അത് ഉയർത്തുകയും വേണം. ഓറിജിനൽ ക്രഷറിനേക്കാൾ ഓഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തിയാണ് ക്രഷർ ഇവോ അവതരിപ്പിച്ചിരിക്കുന്നതെന്നും ഇത് ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുമെന്നും സ്കൾകാൻഡി വ്യക്തമാക്കി. ഓഡിയോ പ്രൊഫൈൽ‌ പേഴ്സണലൈസ് ചെയ്യുന്നതിന് ക്രഷർ‌ ഇവോ ഉപയോക്താക്കൾ ഹെഡ്‌ഫോണിനെ സ്‌കൾ‌കാൻ‌ഡി ആപ്പുമായി കണക്ട് ചെയ്യേണ്ടതുണ്ട്. ഇടത്, വലത് ചെവികളിൽ‌ കേൾക്കുന്ന ശബ്ദം നിയന്ത്രിക്കാനും അതിനനുസരിച്ച് പ്രൊഫൈൽ സെറ്റ് ചെയ്യാനും ഓഡിയോ പരിശോധന നടത്താനും ഈ ആപ്പിലൂടെ സാധിക്കുമെന്ന് സ്കൽ‌കാൻ‌ഡി അറിയിച്ചു. ഉപയോക്താക്കൾ സെറ്റ് ചെയ്യുന്ന പ്രൊഫൈലിലേക്ക് ഹെഡ്‌ഫോണുകളുടെ ശബ്‌ദം ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഓഡിയോഡോ സാങ്കേതികവിദ്യയാണ് സഹായിക്കുന്നത്. ഇത് ഇൻകമിംഗ് ഓഡിയോ ലെവലുകൾ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ