Newage News
19 Jan 2021
22 മണിക്കൂർ വരെ ബാറ്ററി ലൈഫ് വരുന്ന ജിബ് ട്രൂ റിയൽ വയർലെസ് (ടിഡബ്ല്യുഎസ്) ഇയർബഡുകൾ (Skullcandy Jib True TWS Earbuds) സ്കൾകാൻഡി അവതരിപ്പിച്ചു. അമേരിക്കൻ കമ്പനിയുടെ ഈ പുതിയ ഇയർബഡുകൾക്ക് ഐപിഎക്സ് 4 സ്വെറ്റ്, വാട്ടർ റെസിസ്റ്റൻസ് വരുന്നു. വയർലെസ് മ്യൂസിക് പ്ലേബാക്ക് പ്രവർത്തിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെടുത്തിയ വോയ്സ് കോളിംഗ് അനുഭവം നൽകാൻ സഹായിക്കുന്നതിന് ഡ്യൂവൽ മൈക്രോഫോണുകളും ഈ ഇയർബഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്കൽകാൻഡി ജിബ് ട്രൂ ഇയർബഡുകൾക്കും സോളോ പ്രവർത്തിക്കാൻ കഴിയും. കുറച്ച് ബാറ്ററി ചാർജ് ലാഭിക്കുവാൻ നിങ്ങൾക്ക് ഒരു ഇയർ പീസ് മാത്രമായി ധരിക്കാമെന്നാണ് ഇതിനർത്ഥം. രാജ്യത്ത് ഇതേ വിലയിൽ വരുന്ന വൺപ്ലസ് ബഡ്സ് ഇസഡ് ഇയർബഡുകളുമായി സ്കൽകാൻഡി ജിബ് ട്രൂ വിപണിയിൽ മത്സരിക്കും. ബജറ്റ് ടിഡബ്ല്യുഎസ് വിഭാഗത്തിൽ ജനപ്രിയമായ റെഡ്മി ഇയർബഡ്സ് എസ്, റിയൽമി ബഡ്സ് ക്യു എന്നിവയുടെ പട്ടികയിൽ ഈ ഇയർബഡുകളും വരുവാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ 2,999 രൂപയാണ് സ്കൾകാൻഡി ജിബ് ട്രൂ വയർലെസ് ഇയർബഡുകൾക്ക് വരുന്ന വില. ഈ ഇയർബഡുകൾ ബ്ലൂ, ട്രൂ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. അവ സ്കൽകാൻഡി വെബ്സൈറ്റ് വഴി നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
32 ഓംസ് ഇംപെഡൻസും 20 ഹെർട്സ് -20 കിലോ ഹെർട്സ് ഫ്രിക്യുൻസി റെസ്പോൺസുമുള്ള 40 എംഎം ഡ്രൈവറുകളാണ് സ്കൾകാൻഡി ജിബ് ട്രൂ ഇയർബഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കണക്റ്റുചെയ്ത ഫോൺ പുറത്തെടുക്കാതെ തന്നെ വോളിയം ക്രമീകരിക്കാനോ അല്ലെങ്കിൽ ട്രാക്കുകൾ മാറ്റുവാനോ വോയ്സ് കോളുകൾ വിളിക്കാനോ ഗൂഗിൾ അസിസ്റ്റന്റ് അല്ലെങ്കിൽ സിരി ആക്റ്റീവ് ചെയ്യുവാനുമുള്ള കൺട്രോളുകളുണ്ട്. സിലിക്കൺ ടിപ്പിലൂടെ വരുന്ന നോയ്സ്-ഐസോലേറ്റിംഗ് ഫിറ്റും കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ഇയർബഡുകൾ ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റിയോടെയാണ് വരുന്നത്. ഇത് ആൻഡ്രോയിഡ് ഡിവൈസുകൾക്കും ഐഫോണിനും അനുയോജ്യമാണ്. സ്കൽകാൻഡി ജിബ് ട്രൂ ഇയർബഡുകൾ ഒരൊറ്റ ചാർജിൽ ആറ് മണിക്കൂർ നീണ്ടുനിൽക്കും. ഇതോടപ്പം വരുന്ന കേസ് 16 മണിക്കൂർ അധിക സമയം നൽകുന്നു. ഇത് മൊത്തം 22 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. ഈ ഇയർബഡുകൾ വൺപ്ലസ് ബഡ്സ് ഇസെഡ് വാഗ്ദാനം ചെയ്ത 20 മണിക്കൂർ ഉപയോഗത്തേക്കാൾ രണ്ട് മണിക്കൂർ കൂടുതൽ സമയമാണ് നൽകുന്നത്. എന്നാൽ, വൺപ്ലസ് ഓഫർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി സ്കൽകാൻഡിക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകിയിട്ടുണ്ടോ എന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ജിബ് ട്രൂ ഇയർബഡുകൾക്ക് 228 ഗ്രാം ഭാരമാണ് വരുന്നത്.