LAUNCHPAD

ഏസ് മണി എ.ടി.എം 25 മുതൽ വീടുകളിലേക്ക്

Newage News

23 Nov 2020

കൊച്ചി: പണത്തിന് അത്യാവശ്യമായിരിക്കുമ്പോൾ അടുത്തെങ്ങും എ.ടി.എം ഇല്ലെങ്കിൽ എന്തുചെയ്യും? ഇനി ആശങ്ക വേണ്ട. എ.ടി.എം നിങ്ങളുടെ അടുത്തേക്ക് വരും! അതെ, ഏസ് മണി മൈക്രോ എ.ടി.എം ഇനി ഉപഭോക്താക്കളിലേക്ക് എത്തും.

കൊച്ചി ഇൻഫോപാർ‌ക്ക് ആസ്ഥാനമായുള്ള ഏസ്‌വെയർ ഫിൻടെക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭമായ ഏസ് മണി മൈക്രോ എ.ടി.എം ആണ് 'മൈക്രോ എ.ടി.എം വീട്ടിലേക്ക്" എന്ന പദ്ധതി നടപ്പാക്കുന്നത്. ഏസ് മണി ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പണം ആവശ്യപ്പെടാം.

'അതർ ബാങ്ക്" എ.ടി.എമ്മിന് സമാനമായ രീതിയിലാണ് പദ്ധതി. 30-40 മിനുട്ടിനകം ഏസ് മണിയുടെ എക്‌സിക്യൂട്ടീവ് ഉപഭോക്താവിന്റെ പക്കലെത്തി പണം കൈമാറും. അതർ ബാങ്ക് എ.ടി.എമ്മുകളിൽ പണം പിൻവലിക്കുമ്പോഴുള്ള നിബന്ധനകൾ തന്നെയാണ് ബാധകം. ഏത് ബാങ്കിന്റെയും എ.ടി.എം, എക്‌സിക്യൂട്ടീവിന്റെ പക്കലെ മെഷീനിൽ സ്വൈപ്പ് ചെയ്‌ത് പണം നേടാം.

കഴിഞ്ഞ ആറുമാസമായി കേരളത്തിലുടനീളം 3,000 ഓളം കടകളിലും പെട്രോൾ സ്‌റ്റേഷനുകളിലും മൈക്രോ എ.ടി.എം സേവനം ഏസ് മണി ലഭ്യമാക്കുന്നുണ്ടെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജിമിൻ ജെ. കുറിച്ചിയിൽ 'കേരളകൗമുദി"യോട് പറഞ്ഞു.

ഏതൊരാൾക്കും മൈക്രോ എ.ടി.എം ഏജന്റായി മാറാൻ അവസരമുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാണ് കമ്പനി സേവനം നൽകുന്നത്. ഓരോ ഇടപാടിനും 10 രൂപവരെ കമ്മിഷൻ നേടാം. എ.ടി.എം മെഷീൻ സൗജന്യമായി നേടി ഏജന്റായി പ്രവർത്തിക്കാനും അവസരമുണ്ട്.

ആദ്യഘട്ടത്തിൽ 25ന് എറണാകുളത്ത് എ.ടി.എം വീട്ടിലേക്ക് സേവനത്തിന് തുടക്കമാകും. ജനുവരിയോടെ സംസ്ഥാന വ്യാപകമായും സേവനം ലഭിക്കും. 2007ൽ സ്ഥാപിക്കപ്പെട്ട ഏസ് മണി, 2014-15ലാണ് ഫിൻടെക് കമ്പനിയായി മാറിയത്. സംസ്ഥാനത്തെ 420 സഹകരണ ബാങ്കുകൾക്ക് മൊബൈൽ ബാങ്കിംഗ്, ബിൽ പേമെന്റ് സേവനങ്ങൾ നൽകുന്നുണ്ട്. നിമിഷ ജെ. വടക്കനാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടർ. ജുബിൻ ജെ. കുറിച്ചിയിൽ ഡയറക്‌ടറാണ്.

ഒരു കുടക്കീഴിൽ ഒട്ടേറെ സേവനങ്ങൾ

എ.ടി.എമ്മിന് പുറമേ പാസ്‌പോർട്ട്, പാൻകാർഡ്, ഫാസ്ടാഗ്, ഫാസ്ടാഗ് റീചാർജ്, വിവിധ ബിൽ പേമെന്റുകൾ, റീചാർജുകൾ, സർക്കാർ സർട്ടിഫിക്കറ്റുകൾ, സ്‌കോളർഷിപ്പുകൾ, ആരോഗ്യ, വാഹന, ലൈഫ് ഇൻഷ്വറൻസുകൾ തുടങ്ങിയ സേവനങ്ങളും ഏസ്‌മണി ആപ്പിലൂടെ ലഭ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story