FINANCE

നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല; നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികളുടെ പലിശ നിരക്ക് പഴയതുതന്നെ തുടരും

30 Mar 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: ഏപ്രില്-ജൂണ് പാദത്തില് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില് മാറ്റംവരുത്തിയില്ല.

മുന്പാദത്തിലെ സര്ക്കാര് ബോണ്ടുകളില് നിന്നുള്ള ആദായം കണക്കിലെടുത്താണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്.

നാഷണല് സേവിങ്സ് സര്ട്ടിഫിക്കറ്റ്, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികളുടെ പലിശ നിരക്ക് പഴയതുതന്നെ തുടരും

2019 ജനുവരി-മാര്ച്ച് പാദത്തില് ഒരുവര്ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 10 ബേസിസ് പോയന്റ് പലിശ ഉയര്ത്തിയിരുന്നു. മറ്റ് പദ്ധതികളുടെ പലിശ നിരക്കില് മാറ്റംവരുത്തിയിരുന്നില്ല.                                                                                                                                                  2018 ഒക്ടോബര്-ഡിസംബര് പാദത്തിലാണ് ഇതിനുമുമ്പ് പിപിഎഫ്. എന്എസ് സി ഉള്പ്പടെയുള്ള നിക്ഷേപ പദ്ധതികള്ക്ക് .40 ശതമാനംവരെ പലിശ ഉയര്ത്തിയത്. ആ നിരക്ക് തന്നെ ഇപ്പോഴും തുടരും.

ഇത് പ്രകാരം സുകന്യ സമൃദ്ധിയുടെ നിരക്ക് 8.1 ശതമാനത്തില് നിന്ന് 8.5ശതമാനമായും പിപിഎഫിന്റേത് 7.6ശതമാനത്തില് നിന്ന് എട്ടുശതമാനമായും അഞ്ച് വര്ഷകാലാവധിയുള്ള നാഷണല് സേവിങ്സ് സര്ട്ടിഫിക്കറ്റിന്റെ പലിശ 7.6ശതമാനത്തില് നിന്ന് എട്ടുശതമാനമായും വര്ധിപ്പിച്ചിരുന്നു.



Related News


Special Story

ആദായ നികുതിദായകർ കരുതിയിരുന്നോളു; സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ; ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പദ്ധതി ഒരുങ്ങുന്നു