ECONOMY

നിലനിൽപ്പ് ഭീഷണി നേരിടുന്ന ചെറുകിട കച്ചവടക്കാരെ അവഗണിച്ച് കേന്ദ്ര, സംസ്ഥാന ബജറ്റുകൾ; വിപണിയിലെ മുരടിപ്പിനുള്ള പരിഹാരവും മുന്നോട്ടു കുതിക്കാനുള്ള ഊർജവും നൽകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായില്ലെന്ന് വിമർശനം

Newage News

10 Feb 2020

–കൊമേഴ്സ് അതിപ്രസരത്തിന്റെ കാലത്ത്, നിലനിൽപ്പിനുതന്നെ ഭീഷണി നേരിടുന്ന ചെറുകിട കച്ചവടക്കാരെ കേന്ദ്ര, സംസ്ഥാന ബജറ്റുകൾ കാര്യമായി പരിഗണിച്ചില്ലെന്നു വേണം പറയാൻ. വിപണിയിലെ മുരടിപ്പിനുള്ള പരിഹാരവും മുന്നോട്ടു കുതിക്കാനുള്ള ഊർജവും നൽകുന്ന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്നാണു വ്യാപാരികളുടെ അഭിപ്രായം. കോർപറേറ്റ് നികുതി ഇളവുകൊണ്ടു വൻകിടക്കാരെ സന്തോഷിപ്പിച്ചപ്പോൾ ചെറുകിടക്കാരോടു കേന്ദ്രബജറ്റ് മുഖം തിരിച്ചു.

സാമ്പത്തിക മാന്ദ്യം എല്ലാ മേഖലകളെയും തളർത്തിയിട്ടുണ്ട്. അതുകൊണ്ട് സാധാരണക്കാർക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കൊണ്ടും അധിക വരുമാനമുണ്ടാകാനുള്ള മാർഗങ്ങൾക്കൊണ്ടും ഉപാധികളില്ലാത്ത നികുതിയിളവുകൊണ്ടും ഉപയോക്താക്കൾക്കു വിപണിയിൽ ചെലവിടാൻ കൂടുതൽ പണം ലഭിച്ചെങ്കിലേ മാന്ദ്യം മാറുകയുള്ളു. സാധാരണക്കാരുടെ കൈകളിലേക്കു പണമെത്താനും അവ വിപണിയിലെത്തിക്കാനുമുള്ള പദ്ധതികൾ ബജറ്റിലുണ്ടായില്ലെന്നാണ് വ്യാപാരി സമൂഹം ഒന്നടങ്കം പറയുന്നത്. 

കേന്ദ്ര ബജറ്റിൽ ആദായനികുതി കുറച്ചെന്നു പറയാമെങ്കിലും കാര്യമായ നേട്ടം ആളുകൾക്കു ലഭിക്കില്ലെന്നതാണു യാഥാർഥ്യം. ആളുകളുടെ വാങ്ങൽശേഷി ഉയർത്താനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകാത്തതിനാൽ വ്യാപാരമേഖലയിലെ മുരടിപ്പു തുടരും. ഇ–കൊമേഴ്സ് വ്യാപാരത്തിൽ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണം കൊണ്ടുവരുമെന്നും ചെറുകിട വ്യാപാരികൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടായില്ല.

ചരക്കുസേവന നികുതിയുടെ റിട്ടേൺ സമർപ്പണവും നടപടിക്രമങ്ങളും ലളിതമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബജറ്റിലുണ്ടെങ്കിലും യഥാർഥ പ്രശ്നം ധനമന്ത്രി കണ്ടില്ലെന്ന പരാതി വ്യാപാരികൾക്കുണ്ട്. ഒരേസമയം ഒന്നര ലക്ഷം നികുതിദായകരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ജിഎസ്ടി നെറ്റ്‌വർക്കിന്റെ സെർവർ ശേഷി ഉയർത്തുക എന്നതായിരുന്നു രാജ്യമെമ്പാടുമുള്ള ജിഎസ്ടി വ്യാപാരികളുടെ ആവശ്യം. പക്ഷേ, അതുണ്ടായില്ല. റിട്ടേൺ വൈകുന്നതുമൂലമുണ്ടാകുന്ന വൻ പിഴത്തുകയെക്കുറിച്ചും പരാമർശം ഉണ്ടായില്ല. 

എന്നാൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി അംഗീകരിച്ചു. പരിഹരിക്കുമെന്ന വാദ്ഗാനവും നൽകി. ലളിതമാക്കിയ പുതിയ ജിഎസ്ടി റിട്ടേൺ ഫോം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലാകുമെന്നു ബജറ്റിൽ മന്ത്രി പറയുമ്പോഴും പുതിയ ഫോം പഴയതിനെക്കാൾ സങ്കീർണമാണെന്ന് വ്യാപാരികൾ പറയുന്നു. ഇ–ഇൻവോയ്സിനുവേണ്ടി പ്രധാന ഇൻവോയ്സ് വിവരങ്ങൾ കേന്ദ്രീകൃതമായ സംവിധാനത്തിൽ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തും, ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ സംവിധാനം എന്നിവയാണ് മന്ത്രി പറഞ്ഞ മാറ്റങ്ങൾ. കൺസ്യൂമർ ഇൻവോയ്സിനു വേണ്ടി ക്യുആർ കോഡ് സംവിധാനം കൊണ്ടുവരുമെന്നും പ്രഖ്യാപനമുണ്ടായി. 

ക്യുആർ കോഡിലൂടെ പേയ്മെന്റ് നടത്തുമ്പോൾ ജിഎസ്ടി വിവരങ്ങൾ രേഖപ്പെടുത്തും. ഉപയോക്താക്കൾ പർച്ചേസ് ഇൻവോയ്സ് ആവശ്യപ്പെടുന്ന ശീലം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബില്ല് ആവശ്യപ്പെടുന്ന ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാൻ ഒരു കോടി രൂപ വരെ പ്രതിഫലമുള്ള ജിഎസ്ടി ലോട്ടറി നടപ്പാക്കാനും പദ്ധതിയുണ്ട്. ഇൻവോയ്സുകൾ ഡിജിറ്റലായി കേന്ദ്രീകൃത സംവിധാനത്തിലാക്കി റിട്ടേൺ ഫയലിങ് എളുപ്പമാക്കുകയാണ് ലക്ഷ്യം.

അതേസമയം സംസ്ഥാനത്ത് ജിഎസ്ടി വരവ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നു പറഞ്ഞ മന്ത്രി, ജിഎസ്ടിയുടെ 75 ശതമാനം ഉദ്യോഗസ്ഥരെയും നികുതി പിരിവിനായി നിയോഗിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടി വരുമാനം കൂട്ടാൻ 12 കർമ പദ്ധതികളുമുണ്ട്.  ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, വ്യാപാരികളെ വാറ്റ് കാലഘട്ടത്തിലേതുപോലെ ദ്രോഹിക്കാനാകരുതെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. നികുതിവെട്ടിപ്പ് കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇതു നികുതി നൽകുന്ന വ്യാപാരികളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത്.

വാറ്റ് ആംനെസ്റ്റി വ്യാപാരികൾക്ക് ആശ്വാസമാണ്. എന്നാൽ വാറ്റ് കുടിശിക പിരിക്കുന്നതു സംബന്ധിച്ച് അനുമാന നികുതി പൂർണമായും ഒഴിവാക്കണമെന്ന ആവശ്യമാണ് വ്യാപാരികൾ മുന്നോട്ടുവച്ചത്. പക്ഷേ, പിഴയും പിഴപ്പലിശയും ഒഴിവാക്കി, ഒറ്റത്തവണ അടച്ചാൽ 50 ശതമാനം എന്നാണ് ബജറ്റിലെ പ്രഖ്യാപനം.യഥാർഥ പിഴയിലല്ല, അനുമാനത്തിലാണ് ഇവിടെ നികുതി ചുമത്തുന്നത്. കെട്ടിട നികുതി വർധനയും ഭൂമിയുടെ ന്യായവില വർധനയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ