TRAVEL

ബസ് യാത്രയ്ക്കും ഇനി സ്മാര്‍ട്ട് കാര്‍ഡ്; കണ്ടക്ടറില്ലാ ബസുകള്‍ അവതരിപ്പിച്ച് ബെംഗളൂരു മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍

Newage News

30 Jan 2020

മെട്രോ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും ബന്ധിപ്പിച്ച് കണ്ടക്ടറില്ലാ ഫീഡര് ബസ് സര്വീസുകള് തുടങ്ങാന് ബെംഗളൂരു മെട്രോ ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് (ബി.എം.ടി.സി.). 90 ഇലക്ട്രിക് ബസുകളാണ് സ്മാര്ട്ട് സിറ്റി പദ്ധതിയുടെ ഫണ്ടുപയോഗിച്ച് നിരത്തിലിറക്കുക. കണ്ടക്ടറുടെ ആവശ്യമില്ലാത്ത ബസുകളില് സ്മാര്ട്ട് കാര്ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുക്കുന്നത്.

ഏതു സ്റ്റോപ്പിലേക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക. സ്മാര്ട്ട് കാര്ഡ് ഉപയോഗിച്ച് സൈ്വപ്പ് ചെയ്ത് ടിക്കറ്റെടുക്കാന് കഴിയുന്ന സംവിധാനമാണ് ഈ ബസുകളില് ഉപയോഗിക്കുക. ദേശീയ കോമണ് മൊബിലിറ്റി കാര്ഡോ മെട്രോ സ്മാര്ട്ട് കാര്ഡോ ഇതിനായി ഉപയോഗിക്കാം.

മൈസൂരു റോഡ്, ബൈയപ്പനഹള്ളി, ബനശങ്കരി, ഇന്ദിരാനഗര് തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില് ബസ് സര്വീസ് തുടങ്ങുക. 30 മുതല് 35 വരെ സീറ്റുകളുള്ള മിനി ഇലക്ട്രിക് ബസുകളാണ് സര്വീസിന് ഉപയോഗിക്കുന്നത്.

പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളിലേക്കും സര്വീസുകളുണ്ടാകും. യാത്രക്കാരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഈ വിഭാഗത്തില് കൂടുതല് സര്വീസുകള് ആരംഭിക്കുന്നത്. കണ്ടക്ടറില്ലാതെയാണ് സര്വീസ് എന്നതിനാല് ബി.എം.ടി.സി.ക്ക് സാമ്പത്തികമായും ഇത്തരം സര്വീസ് ലാഭകരമാണ്. അഞ്ചുകോടി രൂപയാണ് സ്മാര്ട്ട് സിറ്റി ഫണ്ടനുസരിച്ച് പദ്ധതിക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ബാക്കി തുക ബി.എം.ടി.സി.തന്നെ കണ്ടെത്തും.

നിലവില് 154 ബസുകളാണ് മെട്രോ സ്റ്റേഷനുകളിലായി ഫീഡര് സര്വീസുകള് നടത്തുന്നത്. നേരത്തേ ബി.എം.ടി.സി. നഗരത്തില് സമാനമായ പുഷ്പക് സീരീസ് ബസുകള് ഇറക്കിയിരുന്നു. എന്നാല് ഡ്രൈവര്തന്നെ ടിക്കറ്റും നല്കുന്നത് അപകടത്തിനിടയാക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന് ഈ ബസ് സര്വീസുകള് പിന്വലിച്ചു.

ദേശീയ കോമണ് മൊബിലിറ്റി കാര്ഡ് മാര്ച്ചില്

കേന്ദ്രസര്ക്കാര് കഴിഞ്ഞ വര്ഷം അവതരിപ്പിച്ച കോമണ് മൊബിലിറ്റി കാര്ഡ് മാര്ച്ചോടെ ബെംഗളൂരു നഗരത്തില് നടപ്പാക്കും. നഗരത്തിലെ വിവിധ യാത്രാസംവിധാനങ്ങളില് കാര്ഡുപയോഗിച്ച് യാത്രചെയ്യാന് ഇതോടെ കഴിയും.

ബി.എം.ടി.സി. ബസുകളിലും മെട്രോയിലും യാത്രചെയ്യാന് ഈ കാര്ഡ് ഉപയോഗിച്ചാല്മതി. കണ്ടക്ടര്മാരുടെ കൈവശമുള്ള ടിക്കറ്റ് മെഷീനുകളില് ഇത്തരം കാര്ഡുകള് സൈ്വപ്പ് ചെയ്യാനുള്ള സംവിധാനവുമുണ്ടാകും. മെട്രോയില് നിലവിലുള്ള സ്മാര്ട്ട് കാര്ഡ് പോലെ ഇത്തരം കാര്ഡും സ്കാന് ചെയ്യാം.

ബാങ്ക് അക്കൗണ്ടുകള്വഴിയോ മൊബൈല് വാലറ്റുകള്വഴിയോ കാര്ഡുകള് റീച്ചാര്ജ് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില് ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനില് ഇത്തരം കാര്ഡ് സ്കാന് ചെയ്യാനുള്ള ഗേറ്റുകള് സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: Smart Card For Bus Journey; Bangalore Planning For Conductor Less Bus

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story