FINANCE

സ്മാര്‍ട്ട്‌ഫോണ്‍ ഇനി കാഷ്യറുമാകും; ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഫോണിൽ തൊട്ടാൽ പണം സ്വീകരിക്കാനുള്ള പുതിയ സംവിധാനമൊരുക്കി മാസ്റ്റർകാർഡ്

25 Apr 2019

ന്യൂഏജ് ന്യൂസ്, പാലക്കാട്: കടയിലെത്തുന്നവരിൽനിന്ന് സാധനത്തിന്റെ വിലയീടാക്കാൻ ഇനി കൈയിലെ സ്മാർട്ട് ഫോണായാലും മതി. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ കൊണ്ട് ഫോണിൽ തൊട്ടാൽ പണം സ്വീകരിക്കാനുള്ള പുതിയ സംവിധാനമൊരുക്കി മാസ്റ്റർകാർഡ്. പണമിടപാട് കാർഡുകളിൽ ഉൾപ്പെടുത്തിയ ടാപ്-ആൻഡ്-ഗോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനമൊരുക്കുന്നത്.

നാല് സെന്റീമീറ്റർ ചുറ്റളവിലുള്ള മറ്റ് സംവിധാനവുമായി ബന്ധപ്പെടാൻ സ്മാർട്ട് ഫോണുകളിൽ ഒരുക്കിയിട്ടുള്ള വൈഫൈ അടക്കമുള്ള സൗകര്യം ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ടാണ് ഇത്. നിലവിൽ വിവിധ ബാങ്കുകളുടെ പോയന്റ് സെയിൽ (പി.ഒ.എസ്.) സംവിധാനമാണ് മിക്ക വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത്. ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഒരാളിൽനിന്ന് ശരാശരി 2000 രൂപയുടെ ഇടപാടാണ് നടക്കുന്നത്. ഇതിനും പലപ്പോഴും പി.ഒ.എസ്. സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ, ബാങ്കുകൾ നൽകുന്ന പി.ഒ.എസ്. സംവിധാനത്തിന്റെ ഉപയോഗത്തിനും പരിപാലനത്തിനും ചെലവുള്ളത് വ്യാപാരികളെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സംവിധാനമോ ചെലവോ ഇല്ലാതെ കൈയിലുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

2020-ഓടെ സ്മാർട്ട് ഫോണുകൾ പി.ഒ.എസ്. യന്ത്രംപോലെതന്നെ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. സ്മാർട്ട് ഫോണിൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് രഹസ്യകോഡോ പാസ്വേഡോ ഉപയോഗിക്കേണ്ടന്നതും പ്രത്യേകതയാണ്. എസ്.ബി.ഐ. അടക്കമുള്ള ബാങ്കുകളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളിലും പി.ഒ.എസ്. യന്ത്രങ്ങളിലും നിലവിൽ ടാപ് ആൻഡ് ഗോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പി.ഒ.എസ്.യന്ത്രത്തിനുപകരം ഫോണുപയോഗിച്ചുള്ള പണമിടപാട് സംവിധാനം 2020-ഓടെ പ്രധാന നഗരങ്ങളിലടക്കം വ്യാപകമാക്കാനാണ് മാസ്റ്റർകാർഡിന്റെ പദ്ധതി. ഇതിനായി വിവിധ ബാങ്കുകളുമായി ചർച്ചയും നടത്തുന്നുണ്ട്.


പി.ഒ.എസ്.വളർന്നതിങ്ങനെ

2016-ൽ നോട്ട് നിരോധനം നടത്തിയതിനെത്തുടർന്ന് 13ലക്ഷം പി.ഒ.എസ്. മെഷിനുകളാണ് ഇന്ത്യയിൽ ഉപയോഗിച്ചുതുടങ്ങിയത്. രണ്ടുവർഷം കൊണ്ട് ഇത് 50ലക്ഷമായി ഉയർന്നു. 2020-ഓടെ ഇത് ഒരുകോടിയായി ഉയരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story