ECONOMY

വിൽപനയിലെ തളര്‍ച്ച മറികടക്കാന്‍ ലക്സ്‌, ലൈഫ്ബോയ് സോപ്പുകളുടെ വില കുറച്ച് ഹിന്ദുസ്ഥാൻ ലീവർ

28 Aug 2019

ന്യൂഏജ് ന്യൂസ്, കടുത്ത മത്സരവും വിൽപനയിലെ തളര്‍ച്ചയും മറികടക്കാന്‍ പ്രമുഖ എഫ് എം സി ജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സോപ്പ് ഉത്പന്നങ്ങളുടെ വില കുറച്ചു. ലക്‌സ്, ലൈഫ്‌ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്.

ലക്‌സ്, ലൈഫ്‌ബോയ് തുടങ്ങിയ വിഭാഗത്തിലുള്ള സോപ്പുകളുടെ വിലയില്‍ നാലു ശതമാനം മുതല്‍ ആറു ശതമാനം വരെയാണ് കുറച്ചത്. പല ബ്രാൻഡുകളും ഫ്രീ ഓഫർ നൽകിയാണ് വിൽപന മാന്ദ്യം നേരിടുന്നത്. മൂന്ന് സോപ്പിന് ഒരെണ്ണം സൗജന്യമെന്ന ഓഫർ ചില പ്രമുഖ ബ്രാൻഡുകൾ നൽകുന്നുണ്ട്. ഇതിനിടയിലാണ് ഹിന്ദുസ്ഥാൻ ലിവർ വിലയിൽ കുറവ് വരുത്തിയത്. 21000 കോടി രൂപ വരുന്ന ഇന്ത്യയിലെ ബാത്ത് സോപ്പുകളിൽ ഹിന്ദുസ്ഥാൻ ലിവറിന്റെ ബ്രാൻഡുകൾ തന്നെയാണ് മുൻപന്തിയിൽ. ഏറ്റവും കൂടുതൽ വിൽപനയുള്ള സോപ്പുകളിൽ ഒന്ന് ലൈഫ് ബോയാണ്. ഫാമിലി പായ്ക്കുകളുടെ വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവു വരുത്തിയാണ് കമ്പനികള്‍ മത്സരം നേരിടുന്നത്.

Content Highlights: soap-prices-cut down by Hindustan uniliver

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ