TECHNOLOGY

സോഷ്യല്‍ മീഡിയയും ആധാറും ബന്ധിപ്പിക്കുമ്പോള്‍ എന്ത് സംഭവിക്കും? രാജ്യമെങ്ങും ചൂടേറിയ ചർച്ചകൾ

23 Aug 2019

രഞ്ജിത് ജോർജ് 

സോഷ്യല് മീഡിയാ സേവനങ്ങള് ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോടതി കയറിയിരിക്കുകയാണ്. സോഷ്യല് മീഡിയയില് ഇന്ന് ജനങ്ങള് അനുഭവിച്ചുവരുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും അതോടൊപ്പം ഉയരുകയാണ്. സോഷ്യല് മീഡിയയില് യഥാര്ത്ഥ പേര് ഉപയോഗിക്കുന്നതും എന്ക്രിപ്ഷന് ചാറ്റിങ് സംവിധാനങ്ങള് ദുര്ബലപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാവുമെന്നും ഇന്റര്നെറ്റ് സ്വാതന്ത്ര്യ വാദികള് ആരോപിക്കുന്നു. വലിയ ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും നടക്കുന്നത്. സോഷ്യല് മീഡിയ അക്കൗണ്ടുകളും ആധാര് നമ്പറും തമ്മില് ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില് നടക്കുന്ന കേസുകള് ഒന്നിപ്പിച്ച് സുപ്രീംകോടതിയില് വാദം കേള്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫെയ്സ്ബുക്കിന്റെ ഹര്ജി അംഗീകരിച്ച സുപ്രീം കോടതി പ്രതികരണമാരാഞ്ഞ് കേന്ദ്രസര്ക്കാരിനും, ട്വിറ്റര്, ഗൂഗിള് പോലുള്ള സ്ഥാപനങ്ങള്ക്കും സുപ്രീം കോടതിയുടെ നോട്ടീസ് നല്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ ആണ് പുതിയ ചർച്ചകളും വിവാദങ്ങളും ഉയർന്നുവന്നിരിക്കുന്നത്. 

സോഷ്യല് മീഡിയാ അക്കൗണ്ടുകള് ആധാര് കാര്ഡുമായി ബന്ധിപ്പിക്കണമെന്ന തമിഴ്നാട് സര്ക്കാരാണ് ആദ്യം നിലപാടെടുത്തത്. സമൂഹത്തിലെ സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. എന്നാല് സോഷ്യല്മീഡിയാ സേവനങ്ങള് ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്ക്കാരിന്റെ വാദത്തെ കോടതിയില് എതിര്ത്തു.

സോഷ്യല് മീഡിയ ഉപയോക്താക്കളെ നിരീക്ഷിക്കുക എന്നതാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സര്ക്കാര് ലക്ഷ്യമിടുന്നത്. വ്യാജവാർത്ത, അശ്ലീല ഉള്ളടക്കം, ഭീകരവാദം, രാജ്യവിരുദ്ധത പ്രചരിപ്പിക്കല്‍, അപകടകരമായ ഗെയിമുകളുടെ വ്യാപനം തുടങ്ങിയവ ഉയര്ത്തിയാണ് സോഷ്യല് മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാനുള്ള നീക്കം. സോഷ്യല് മീഡിയയില് യഥാര്ത്ഥ പേര് ഉപയോഗിക്കണമെന്ന് നയം വരും. അത് സമൂഹത്തില് ശക്തരല്ലാത്ത വിഭാഗങ്ങളെ ബാധിക്കുമെന്നും മീറ്റൂ പ്രസ്ഥാനത്തെയും, സാമൂഹ്യപ്രവര്ത്തകര്, എല്ജിബിടി വിഭാഗം എന്നിവരെയെല്ലാം അത് ബാധിക്കുമെന്നും ഇന്റര്നെറ്റ് ഫ്രീഡം ഫൗണ്ടേഷന് (ഐഐഎഫ് ) സ്ഥാപകനായ അപാര് ഗുപ്ത പറഞ്ഞു. ഈ വിഷയത്തില് കേന്ദ്രസര്ക്കാര് എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. എന്തായാലും കേന്ദ്രസര്ക്കാരിന്റെ നിലപാട് ഈ വിഷയത്തിന്റെ ഭാവി നിര്ണയിക്കുന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

എന്ക്രിപ്ഷന് സംവിധാനത്തോടെ പ്രവര്ത്തിക്കുന്ന വാട്സാപ്പ്, ടെലിഗ്രാം ഉള്പ്പടെയുള്ള സോഷ്യല്മീഡിയാ സേവനങ്ങളില് നിരീക്ഷണം നടത്താന് സര്ക്കാര് ഏജന്സികള്ക്ക് അനുവാദം നല്കണമെന്ന സര്ക്കാരിന്റെ ആവശ്യം അംഗീകരിക്കാന് പ്രസ്തുത സേവനങ്ങള് നൽകുന്ന കമ്പനികൾ ഇതുവരെ തയ്യാറിയിരുന്നില്ല.വ്യാജവാര്ത്ത, ഭീകരവാദം, കലാപം തുടങ്ങിയവയുടെ പ്രചാരണം തടയാന് ഉപയോക്താക്കളുടെ ചാറ്റുകളിലേക്ക് പ്രവേശിക്കാന് അനുവദിക്കണമെന്ന് സര്ക്കാര് ഏജന്സികളുടെ ആവശ്യം നിരസിച്ച കമ്പനികള് ഈ പ്രശ്നങ്ങള് തടയാനുള്ള ബോധവല്കരണ പരിപാടികള് നടത്തുകയും പുതിയ സാങ്കേതിക സംവിധാനങ്ങള് ഒരുക്കുകയുമാണുണ്ടായത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ