ECONOMY

പച്ചത്തേങ്ങസംഭരണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു; കേരഫെഡ് സൊസൈറ്റികള്‍ വഴി സംഭരണം നടത്തുക കിലോയ്ക്ക് 25 രൂപ താങ്ങുവില നിരക്കിൽ

15 Jun 2019

ന്യൂഏജ് ന്യൂസ്, പച്ചത്തേങ്ങസംഭരണം 26-നകം പുനരാരംഭിക്കാന് സര്ക്കാര് തീരുമാനിച്ചു. കിലോയ്ക്ക് 25 രൂപ താങ്ങുവിലപ്രകാരം കേരഫെഡ് സൊസൈറ്റികള് വഴിയാകും സംഭരണമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്കുമാര് അറിയിച്ചു. ഒപ്പം കൊപ്രയുടെ സംഭരണവും പുനരാരംഭിക്കും.

ബജറ്റ് നിര്ദേശംപോലെ കൊപ്രയുടെ താങ്ങുവിലയ്ക്ക് ആനുപാതികമായി പച്ചത്തേങ്ങവില സെപ്റ്റംബറോടെ 27 രൂപയാക്കും. പച്ചത്തേങ്ങ വില 45 രൂപവരെ ഉയര്ന്നപ്പോഴാണ് സംഭരണം നിര്ത്തിയത്. ഇപ്പോഴിത് 27 രൂപയിലേക്ക് താഴ്ന്നു. ഇതിനാലാണ് സംഭരണം പുനരാരംഭിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

25 രൂപയില് താഴുമ്പോള് സംഭരിക്കാമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. 

370 കൃഷിഭവനുകളുടെ പരിധിയിലുളളതും കേരഫെഡിന് കീഴില്വരുന്നതുമായ 900 സഹകരണസംഘങ്ങള് വഴിയാണ് സംഭരണം. മറ്റു പ്രദേശങ്ങളില് തിരഞ്ഞെടുക്കുന്ന ഏജന്സികള് വഴിയും. ഇറക്കുമതി, ഗതാഗതം, കൈകാര്യം ചെയ്യുന്നതിനുള്ള കൂലി എന്നിവയടക്കം സംഘങ്ങള്ക്ക് 400 രൂപ ലഭിക്കും. ആദ്യഘട്ടത്തില് അപാകം വരുത്തിയ സംഘങ്ങളെ ഒഴിവാക്കും. സൊസൈറ്റികളെ തീരുമാനിക്കാന് ജില്ലാതല കമ്മിറ്റികളുടെ യോഗം രണ്ടുദിവസത്തിനകം ചേരും.

ദേശീയതലത്തില് നോഡല് ഏജന്സിയായ നാഫെഡ് നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയായ 95.21 രൂപയ്ക്കാണ് കേരഫെഡ്, നാളികേര വികസന കോര്പ്പറേഷന് എന്നിവ മുഖേന കൊപ്ര സംഭരിക്കുന്നത്. പച്ചത്തേങ്ങ കൊണ്ടുവരുന്ന കര്ഷകര്ക്ക് സൊസൈറ്റികള് മുഖേന സംസ്കരിച്ച് കൊപ്രയാക്കി നല്കാനും സൗകര്യമുണ്ട്. നാഫെഡിന്റെ സംഭരണം തടസ്സപ്പെട്ടാലും നോഡല് ഏജന്സികളായ കേരഫെഡും നാളികേര കോര്പ്പറേഷനും വഴി സംഭരണം തുടരും.


ഓരോ വാര്ഡിനും 75 തെങ്ങിന് തൈകള്

പത്തുവര്ഷംകൊണ്ട് സംസ്ഥാനത്തെ തെങ്ങുകൃഷി, ഉത്പാദനം, ഉത്പാദനക്ഷമത തുടങ്ങിയവ വര്ധിപ്പിക്കും. നാളികേര വികസന കൗണ്സിലിന്റെ ആദ്യഘട്ട പ്രവര്ത്തനമായി 500 പഞ്ചായത്തുകളിലെ ഓരോവാര്ഡിലും ഗുണമേന്മയുള്ള 75 തെങ്ങിന് തൈകള് പകുതിനിരക്കില് തിരഞ്ഞെടുക്കപ്പെട്ട കര്ഷകര്ക്ക് നല്കും. തൈകളുടെ പരിപാലന കൗണ്സിലിന്റെ പഞ്ചായത്തുതല സമിതികള്ക്കാണ്.

മറ്റുപഞ്ചായത്തുകളെക്കൂടി ഉള്പ്പെടുത്തി 2019-നകം രണ്ടുകോടി തൈകള് നടും. ഇതിന്റെ ഉദ്ഘാടനം 22-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. തൃശ്ശൂര്, പൊന്നാനി കോള്പടവുകളിലെ ബണ്ടില് 25,000 തൈകള് മാതൃകാതോട്ടമെന്ന നിലയില് ആദ്യഘട്ടത്തില് നല്കുമെന്നും മന്ത്രി പറഞ്ഞു.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി