ECONOMY

കേന്ദ്രബജറ്റ്: രസകരമായ ചില വസ്തുതകള്‍ അറിയാം

Abilaash

14 Jan 2022

കോവിഡ് പ്രതിസന്ധികള്‍ക്കിടെ അങ്ങനെ മറ്റൊരു കേന്ദ്ര ബജറ്റ് കൂടി അടുത്തെത്തിയിരിക്കുകയാണ്. 2022 ഫെബ്രുവരി ഒന്നിന് തന്നെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചേക്കും. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ആരോഗ്യത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലുമായിരുന്നു. കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പ്രതിസന്ധികളില്‍ തളര്‍ന്ന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും. ബജറ്റ് അടുത്തിരിക്കേ അതുമായി ബന്ധപ്പെട്ട അഞ്ചു രസകരമായ വസ്തുതകള്‍ ഒന്നു പരിചയപ്പെട്ടാലോ.

ഇന്ത്യയിലെ ആദ്യത്തെ യൂണിയന്‍ ബജറ്റ് 1860 ഫെബ്രുവരി 18 നാണ് അവതരിപ്പിച്ചത്. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ധനകാര്യ അംഗമായ സ്‌കോട്ട്‌ലന്‍ഡുകാരനായ ജെയിംസ് വില്‍സണ്‍ ആണ് അന്ന് ബജറ്റ് അവതരിപ്പിച്ചത്. 1969-ല്‍ സ്റ്റാന്‍ഡേര്‍ഡ് ബാങ്കുമായി ലയിച്ച ചാര്‍ട്ടേഡ് ബാങ്കിന്റെ സ്ഥാപകനും ദി ഇക്കണോമിസ്റ്റിന്റെ സ്ഥാപകനും അദ്ദേഹമായിരുന്നു.

ബജറ്റിന്റെ അവിഭാജ്യ ഘടകമായിരുന്നു രേഖകള്‍ സഭയില്‍ എത്തിച്ചിരുന്ന ബ്രീഫ്‌കേസ്. 2019-ല്‍ നിര്‍മ്മല സീതാരാമന്റെ പ്രാദേശിക 'ബാഹി ഖാത' (ലെഡ്ജര്‍) യ്ക്ക് പ്രധാന്യം നല്‍കി ബ്രീഫ്‌കേസ് ഉപേക്ഷിക്കുകയായിരുന്നു. യു.കെയില്‍ നിന്നാണ് ബ്രീഫ്‌കേസ് എന്ന ആശയം ഇന്ത്യ കടമെടുത്തത്. ബജറ്റ് മേധാവി വില്യം ഗ്ലാഡ്സ്റ്റോണാണ് ഇത് ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ നീണ്ടതായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പേപ്പറുകളും ഉള്‍ക്കൊള്ളാന്‍ ഒരു ബ്രീഫ്കേസ് ആവശ്യമായിരുന്നു.

യൂണിയന്‍ ബജറ്റിന്റെ തുടക്കം പ്രധാന നമ്പറുകളുള്ള ഒരു നീല കടലാസ് ആണ്. ഇത് ബജറ്റിന്റെ ബ്ലൂപ്രിന്റ് ആയി കണക്കാക്കപ്പെടുന്നു. നീല ഷീറ്റ് അതീവ രഹസ്യ സ്വഭാവമുള്ളതാണ്. അതിനാല്‍ തന്നെ ഇതു കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും ജോയിന്റ് സെക്രട്ടറി (ബജറ്റ്) മാത്രമായിരിക്കും.

1950-ല്‍ ചോര്‍ച്ച ഉണ്ടാകുന്നതുവരെ ബജറ്റ് രേഖകള്‍ രാഷ്ട്രപതി ഭവനിലായിരുന്നു അച്ചടിച്ചിരുന്നത്. റിപ്പോര്‍ട്ട് പുറത്തായതിന് അടുത്ത വര്‍ഷം മുതല്‍ പ്രിന്റിംഗ് മിന്റോ റോഡിലെ പ്രസിലേക്കും തുടര്‍ന്ന് നോര്‍ത്ത് ബ്ലോക്കിലെ ബേസ്മെന്റിലേക്കും മാറ്റി. ഇപ്പോഴും ഇവിടെ തന്നെയാണ് ബജറ്റ് പേപ്പറുകള്‍ അച്ചടിക്കുന്നത്. ബജറ്റ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു ബജറ്റ് അവതരണം കഴിയുന്നതു വരെ ഇവിടെ നിന്നു പുറത്തുപോകാന്‍ സാധിക്കില്ല. അതീവ സുരക്ഷയാണ് ഈ ദിവസങ്ങളില്‍ ഇവിടെ ഏര്‍പ്പെടുത്തുന്നത്.

താളംതെറ്റിയ മണ്‍സൂണിന്റെയും 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ വന്ന കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ് 1973- 74 ബജറ്റ് അവതരിപ്പിച്ചത്. 550 കോടി രൂപയുടെ കമ്മിയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും കല്‍ക്കരി ഖനികളും ദേശസാല്‍ക്കരിക്കാനുള്ള പദ്ധതിയും അവതരിപ്പിച്ച ബജറ്റിനെ ബ്ലാക്ക് ബജറ്റ് എന്നാണു വിശേഷിപ്പിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്