ENTERTAINMENT

മലയാള സിനിമയും ഒടിടി പ്ലാറ്റ് ഫോമിൽ റിലീസിന്; 'സൂഫിയും സുജാതയും' ജൂലൈ മൂന്നാം തീയതി മുതൽ ആമസോൺ പ്രൈം വിഡിയോയിൽ

Newage News

23 Jun 2020

ലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന റൊമാന്റിക്  ചലച്ചിത്രം സൂഫിയും സുജാതയും ജൂലൈ മൂന്നാം തീയതി മുതൽ ആമസോൺ പ്രൈം വിഡിയോയിൽ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രമാണിത്. കോവിഡ് 19 സാഹചര്യത്തിൽ പുതിയ പ്ലാറ്റ്ഫോമിലേയ്ക്കുള്ള ചുവടു വയ്പ് സിനിമാ രംഗത്ത് ചർച്ചയായിരുന്നു.

പ്രൈം വീഡിയോയുടെ ആഗോള പ്രീമിയറിലൂടെ ലോകത്തെ 200ലേറെ രാജ്യങ്ങളിലെ പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാം. സംഗീത സാന്ദ്രമായ പ്രണയ ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്. 14വർഷത്തെ ഇടവേളക്ക് ശേഷമാണ് അദിഥി റാവു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

നരണിപ്പുഴ ഷാനവാസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനു മൂത്തേടത്ത് ആണ്.  ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ആലാപനം സുദീപ് പലനാട്. എഡിറ്റിങ് ദീപു ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു.  പ്രൊഡക്ഷൻ കണ്ട്രോളർ ഷിബു ജി സുശീലൻ,  മേക്അപ് - വസ്ത്രാലങ്കാരം റോണക്സ്  സേവിയർ,  സമീറ സനീഷ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story