CORPORATE

സൗത്ത് ഇന്ത്യൻ ബാങ്ക് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു; അറ്റാദായം 8% വർധിച്ച് 90.54 കോടി രൂപയായി

Newage News

18 Jan 2020

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2019-20 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. 90.54 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലത്ത് 83.85 കോടി രൂപയായിരുന്നു; വർധന 8%. പ്രവർത്തന ലാഭം 332.01 കോടി രൂപയിൽ നിന്ന് 383.14 കോടി രൂപയായി. 15.40% വർധന. അറ്റപലിശ വരുമാനത്തിൽ ഉണ്ടായ നേട്ടമാണ് ഈ വർധന കൈവരിക്കാൻ സഹായിച്ചത്.

ബാങ്കിന്റെ മൊത്തം ബിസിനസ് ഈ പാദത്തിൽ 1,50,000 കോടി രൂപ കടന്നു. ഇത് 12,479 കോടി രൂപ വർധിച്ച് 1,50,208 കോടി രൂപയായി. 9% വളർച്ച. നിക്ഷേപങ്ങൾ (സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് കൂടാതെ) 7,942 കോടി രൂപ വർധിച്ച് 80,451 കോടി രൂപയായി. വളർച്ച 11%. കറന്റ്, സേവിങ്സ് അക്കൗണ്ടുകൾ 2,517 കോടി രൂപ വർധിച്ച് 21,422 കോടി രൂപയും, വായ്പകൾ 5,270 കോടി രൂപ കൂടി 65,334 കോടി രൂപയും ആയി.  അറ്റപലിശ വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ 15.81% വർധനയുണ്ടായി. ഇതര വരുമാനത്തിൽ 18.02% ആണ് വർധന.

മൊത്തം നിഷ്‌ക്രിയ ആസ്തി 4.96%. റീട്ടെയിൽ, കാർഷിക, എം.എസ്.എം.ഇ മേഖലകളിൽ ഉള്ള വായ്പാ വർധന ബാങ്കിനെ  റീട്ടെയിൽ പവർ ഹൗസ് ആക്കുക എന്ന ലക്ഷ്യം വേഗം കൈവരിക്കാൻ സഹായിക്കുമെന്ന് എം.ഡി.യും സി.ഇ.ഒ.യുമായ വി.ജി. മാത്യു പറഞ്ഞു. നീക്കിയിരുപ്പ് അനുപാതം കഴിഞ്ഞ വർഷത്തെ 41.17 ശതമാനത്തിൽ നിന്നു 50.37 ശതമാനമായി ഉയർന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 12.02 ശതമാനമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story