GREEN

വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകള്‍ക്ക് ബജറ്റില്‍ പ്രത്യേക പാക്കേജ്; തീരദേശമേഖലയ്ക്കും കുട്ടനാടിനും പാക്കേജ്

Newage News

07 Feb 2020

തിരുവനന്തപുരം: വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകള്‍ക്ക് ബജറ്റില്‍ പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം തീരദേശമേഖലയ്ക്കും കുട്ടനാടിനും പാക്കേജ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായുള്ള രണ്ട് പ്രളയങ്ങളില്‍ വലഞ്ഞ ഇടുക്കി, വയനാട്‍ ജില്ലകള്‍ക്കും കുട്ടനാടിനും തീരദേശവാസികള്‍ക്കും പാക്കേജ് നടപ്പായാല്‍ ഗുണം ചെയ്യും. 

തീരദേശ പാക്കേജ് 

കഴിഞ്ഞ  ബജറ്റിൽ   പ്രഖ്യാപിച്ച  5000  കോടിയുടെ  തീരേദശ  പാക്കേജ് അഞ്ചു  വർഷം  െകാണ്ടാണ് നടപ്പിലാക്കുകയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. അതില്‍ നടപ്പു വര്‍ഷത്തില്‍  മത്സ്യേമഖലയിലെ  ഹാർബർ  എഞ്ചിനീയറിംഗ് അടക്കം  380  കോടി  രൂപ  വകയിരുത്തിയിട്ടുണ്ട്. ഇതിനു  പുറേമ  കിഫ്ബി  വഴി 2020-21-ൽ  750  കോടി  രൂപെയങ്കിലും  ചെലവഴിക്കും. സ്കൂളുകൾക്ക് 64  കോടി രൂപയും ആശുപത്രികള്‍ക്ക് 201 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കടൽഭിത്തിയും  പുലിമുട്ടും നിര്‍മ്മിക്കാന്‍  57  കോടി രൂപ മാറ്റിവച്ചു. ഹാർബറുകൾക്ക് 209  കോടി  രൂപ,  ഫിഷ് മാർക്കറ്റുകൾക്ക്100 കോടി രൂപ, റോഡുകൾക്ക് 150  കോടി  രൂപ  എന്നിവയാണ് തീരദേശ പാക്കേജിലെ മറ്റു  പദ്ധതികൾ.

ചെത്തി, പരപ്പനങ്ങാടി ഹാര്‍ബറുകളുടെ നിര്‍മ്മാണം ഈ വേനല്‍ക്കാലത്ത് ആരംഭിക്കും. മറ്റുള്ള ഹാര്‍ബറുകള്‍ക്ക് 50 കോടി രൂപ ബജറ്റിലുണ്ട്. ലൈഫ് മിഷന്‍റെ ഭാഗമായി ഫിഷറീസ് മേഖലയില്‍ 280 കോടി രൂപ ചെലവില്‍ 7000 വീടുകള്‍ നിര്‍മ്മിക്കും. റീബില്‍ഡ് കേരളയില്‍  നിന്നും തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കുടുംബമൊന്നിന് പത്ത് ലക്ഷം രൂപ വീതം ചെലവഴിക്കും. 

ഇതിനായി 2450 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്.  ഓഖി  ഫണ്ട്  കൃത്യമായി  ചെലവഴിച്ചെങ്കിലും അതിനെക്കുറിച്ച് പരാതികള്‍ ചില കോണുകളില്‍ നിന്നും ഉയര്‍ന്നെന്നും ഈ സാഹചര്യത്തില്‍ സാമൂഹിക പ്രവര്‍ത്തക അരുണാ റോയിയുടെ അധ്യക്ഷതയില്‍ ഒരു സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുമെന്നും പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പരാതികള്‍ ഈ വേദിയില്‍ ഉന്നയിക്കാമെന്നും ധനമന്ത്രി അറിയിച്ചു.

മത്സ്യത്താഴിലാളി കുടുംബങ്ങളിെല സ്ത്രീകള്‍ക്ക് ഇതരതൊഴിലുകള്‍ വികസിപ്പിക്കുന്നതിനായി 15 കോടി രൂപയും മത്സ്യവില്‍പനക്കാരായ സ്ത്രീകള്‍ക്ക് 6 കോടി രൂപയും ബജറ്റില്‍ വകയിരുത്തുന്നു. എല്ലാ  ഹാർബറുകളിലും  മത്സ്യം  സൂക്ഷിക്കുന്നതിനുള്ള മത്സ്യസംഭരണ കേന്ദ്രവും, ഓൺലൈന്‍ വിപണനവും  മത്സ്യെഫഡ്  വഴി <br />

നടപ്പാക്കുന്നതാണ്.

രണ്ടാം കുട്ടനാട് പാക്കേജ് 

കുട്ടനാടിനായി 2400 കോടി രൂപയുടെ പാക്കേജ്. പ്ലാനിംഗ് ബോര്‍ഡ് നിര്‍ദേശാനുസരണമാണ് പാക്കേജ് നടപ്പാക്കുന്നത്. പ്രളയാനുഭവങ്ങള്‍ കൂടി കണക്കിലെടുത്താവും കുട്ടനാട്ടിലെ ഇനിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലിന്‍റെ അടിത്തട്ട് പ്ലാസ്റ്റിക് മുക്തമാക്കും. ഇതോടൊപ്പം യന്ത്രസഹായത്തോടെ കായല്‍ ചതുപ്പുകളിലെ ചെളി കട്ടകുത്തി കായലിന്‍റെ ആവാഹശേഷി വര്‍ധിപ്പിക്കും. ഇതിനായി പത്ത് കോടി വകയിരുത്തി. 

കായലും, തോടും ശുചിയാക്കിയാല്‍ കിട്ടുന്ന ചെളി ഉപയോഗിച്ച് പുറംബണ്ടിന്‍റെ വീതി കൂട്ടും. അനിവാര്യമായ സ്ഥലങ്ങളില്‍ മാത്രമേ കല്ലും സ്ലാബും ഉപയോഗിക്കൂ. ആലപ്പുഴയിലെ കനാല്‍പ്പിയുടെ സഹായത്തോടെ നെടുമുടി പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന സമാനപദ്ധതിക്ക് മൂപ്പത് ലക്ഷം രൂപ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാവും ഈ പദ്ധതി പൂര്‍ത്തിയാക്കുക.

ആലപ്പുഴ പട്ടണത്തിലെ തോടുകള്‍ ജനകീയ പരിപാടിയിലൂടെ ശുചിയാക്കും. ആലപ്പുഴയില്‍ നിന്നും മാലിന്യങ്ങള്‍ കായലിലേക്ക് തള്ളുന്നത് തടയും. സെപ്റ്റേജ് പ്ലാന്‍റുകള്‍ അടിയന്തരമായി സ്ഥാപിക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ജലസേചനവകുപ്പിന് 74 കോടി രൂപ അനുവദിച്ചു. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് 20 കോടിയും, മത്സ്യകൃഷിക്ക് 11 കോടിയും താറാവ് കൃഷിക്ക് 7 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. 

നിലവില്‍ നിര്‍മ്മാണം നടക്കുന്നതോ അനുമതി നല്‍കിയതോ ആയ 385 കോടി രൂപയുടെ പദ്ധതികള്‍ കൂടാതെ മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ നിന്നും 50 കോടി രൂപയും കുട്ടനാടിന് അനുവദിച്ചു. 50 കോടി രൂപ പ്രളയാനന്തര റോഡ് പുനരുദ്ധാരണത്തിനായും വകയിരുത്തും. മൊത്തം 750 കോടി ഈ രീതിയില്‍ കുട്ടനാട്ടില്‍ ചെലവഴിക്കും. തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്കെങ്കിലും തുറന്നു വച്ച് ഉപ്പുവെള്ളം കയറ്റി കുട്ടനാടിനെ ശുചീകരിക്കാനുള്ള പദ്ധതി കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചാലുടന്‍ ആരംഭിക്കും. 

ഇതോടൊപ്പം വരും വര്‍ഷങ്ങളില്‍ മറ്റു പദ്ധതികളും കുട്ടനാട്ടില്‍ നടപ്പാക്കും

  • കുട്ടനാട് കുടിവെള്ള പദ്ധതി 291 കോടി രൂപ  
  • തോട്ടപ്പള്ളി സ്പിൽവേ 280 കോടി രൂപ  
  • ആലപ്പുഴ – ചങ്ങനാശ്ശേരി  എലേവറ്റഡ്  റോഡ് 450 കോടി രൂപ
  • പുളിങ്കുന്ന് ആശുപ്രതി 150 കോടി രൂപ  
  • മറ്റു കിഫ്ബി േ്രപാജക്ടുകൾ 541 കോടി രൂപ 
  • റീബിൽഡ് േകരളയിൽ നിന്ന്200 കോടി രൂപ  


വയനാട് പാക്കേജ്

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുമാണ് വയനാട് പാക്കേജിന്‍റെ അടിസ്ഥാനം. 500 കോടി രൂപയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയുടെ  100  ഏക്കറിൽ  150  കോടി രൂപയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21ല്‍ നിര്‍മ്മാണം ആരംഭിക്കും. ബ്രന്‍റഡ് കാപ്പിയുടേയും പഴവര്‍ഗ്ഗങ്ങളുടേയും പൊതുസംസ്‍കരണ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാകും. 

പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് കാപ്പി പ്ലാന്‍റേഷന്‍ മേഖലയെ സൂക്ഷമ പ്രദേശങ്ങളായി തരംതിരിക്കും. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി രൂപ കൃഷി വകുപ്പിന് വകയിരുത്തി. കാപ്പിക്ക്  ഡ്രിപ്പ്  ഇറിഗേഷന് 10  കോടി  രൂപ വകയിരുത്തി.  സൂഷ്മ ജലസേചന പദ്ധതിയില്‍ നാല് കോടി രൂപ വേറെയും വകയിരുത്തി.  നിലവില്‍ വയനാട്ടിലെ കാര്‍ബണ്‍ എമിഷന്‍ 15 ലക്ഷം ടണ്ണാണ്. ഇതില്‍ 13 ലക്ഷം ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള മരങ്ങള്‍ അവിടെയുണ്ട്. 

60000  ടൺ  കാർബൺ  എമിഷൻ പഞ്ചായത്തുതല പദ്ധതികളിലൂെട കുറയ്ക്കും.  ബാക്കി  കാർബൺ ആഗിരണം  െചയ്യുന്നതിന് 6500 െഹക്ടർ ഭൂമിയിൽ മുള വച്ചുപിടിപ്പിക്കും. 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കും. മീനങ്ങാടി  പഞ്ചായത്ത്  മാതൃകയിൽ  മൂന്നാം വർഷം  മുതൽ  മരം  ഒന്നിന് 50  രൂപ  വീതം.

വർഷം തോറും  കൃഷിക്കാർക്ക്  ലഭ്യമാക്കും. മരം  വെട്ടുമ്പോൾ  വായ്പ  തിരിച്ചടച്ചാൽ  മതിയാകും.  ഇതിന് 200  കോടി  രൂപ  ഗ്രീന്‍ ബോണ്ടുകളിൽ  നിന്നും  ബാങ്കുകൾക്ക് ഡെപ്പോസിറ്റായി നല്‍കും.  ജൈവവൈവിധ്യം  എക്കോ  ടൂറിസത്തിന് ഉപകാരപ്പെട്ടും.  ടൂറിസം  വികസനത്തിന്   5 േകാടി രൂപ വകയിരുത്തും.

വാർഷിക  പദ്ധതിയിൽ  ഉൾപ്പെടുത്തി  വയനാട് ജില്ലയ്ക്ക് 127  കോടി  രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  ഇതിനു  പുറേമ വന്യമൃഗശല്യം  നിയ്രന്തിക്കുന്നതിന്  കൂടുതൽ <br />

പണം  അനുവദിക്കുമെന്ന് ധനമന്ത്രി അറിഞ്ഞു. പട്ടികജാതി വിഭാഗം വനിതകള്‍ക്ക് 25 കോടി രൂപ. കിഫ്ബിയില്‍ വിവിധ പദ്ധതികളിലായി 719 കോടി രൂപ. മെഡിക്കല്‍ കോളേജിനും പ്രത്യേക ഫണ്ട് അനുവദിക്കും. 

വയനാട് ബദല്‍ തുരങ്കപ്പാതയുടെ ഡിപിആര്‍ തയ്യാറായി കൊണ്ടിരിക്കുന്നു. പൊതുമരാമത്ത് വകുപ്പില്‍ നിന്നും 65 കോടിയുടെ പദ്ധതികള്‍ നിലവില്‍ ജില്ലയില്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, റീബില്‍ഡ് കേരള എന്നിവയില്‍ ഉള്‍പ്പെടുത്തി 214 രൂപയും ജില്ലയ്ക്ക് അനുവദിച്ചു. മൂന്ന് വര്‍ഷം കൊണ്ട് 2000 കോടി രൂപ വയനാട്ടില്‍ ചിലവഴിക്കും. 

ഇടുക്കി പാക്കേജ് 

കൃഷി,  മണ്ണു-ജലസംരക്ഷണം,മൃഗപരിപാലനം  എന്നീ  വകുപ്പുകളിൽ  നിന്നായി 2020-21-ൽ  100  േകാടി  രൂപ  ഇടുക്കി  ജില്ലയ്ക്ക് വേണ്ടി  മാറ്റിവയ്ക്കും. സ്പൈസസ് പാര്‍ക്ക്, അഗ്രോപാര്‍ക്ക് എന്നിവയുടെ നിര്‍മ്മാണം ഊര്‍ജിതപ്പെടുത്തും. വട്ടവടയിലെ ശീതകാല വിളകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ടൂറിസം  ക്ലസ്റ്ററുകളും  സർക്യൂട്ടുകളും ആവിഷ്കരിക്കും.  ഫാം  ടൂറിസത്തിനായിരിക്കും മുൻഗണന.  മൂന്നാറിെല  ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ രണ്ടാം ഘട്ടം, ഇടുക്കി  ഡാമിനോട് അനുബന്ധിച്ച്  ടൂറിസം  വകുപ്പിന്‍റെ  കൈവശമുള്ള  ടൂറിസം  കേന്ദ്രം,  ഹൈഡൽ  ടൂറിസം എന്നിവയാണ്  പ്രധാന പദ്ധതികള്‍. ഇടുക്കിയിൽ എയർ സ്ട്രിപ്പും സ്ഥാപിക്കും.

മുഖ്യമ്രന്തിയുടെ ഗ്രാമീണറോഡ്  പുനരുദ്ധാരണ പദ്ധതി, റീബില്‍ഡ് കേരള എന്നിവയിലായി 130 കോടി രൂപയുടെ പദ്ധതികള്‍ക്ക്  ഭരണാനുമതി  നൽകിയിട്ടുണ്ട്.  722  കോടി  രൂപയുടെ  പൊതുമരാമത്ത് റോഡുകളും പാലങ്ങളുമാണ് ഇപ്പോള്‍ നിര്‍മ്മാണത്തിലുള്ളത്.  278  കോടി രൂപയുടെ ബോഡിമെട്ട്-മൂന്നാര്‍ ദേശീയപാതയുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. കിഫ്ബിയില്‍ നിന്നും ഇടുക്കി ജില്ലയ്ക്കായി ആയിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസമേഖലയ്ക്ക് 100 കോടി രൂപയും കുടിവെള്ളത്തിന് 80 കോടി രൂപയും ആരോഗ്യമേഖലയ്ക്ക് 70 കോടി രൂപയും കായികവികസനത്തിനായി 40 കോടി രൂപയും വകയിരുത്തും. മരാമത്ത് പണികള്‍ക്ക് 300 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് 106 കോടി ചിലവഴിക്കുന്നുണ്ട്. ഇങ്ങനെ ആകെ മൊത്തം ആയിരം കോടിയിലേറെ 2020-21 കാലത്ത് ഇടുക്കിയില്‍ ചിലവഴിക്കും. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story