Newage News
04 Mar 2021
മുംബൈ: രാജ്യത്ത് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന സ്പെക്ട്രം ലേലം ഇന്നലെ സമാപിച്ചു. 77,814.80 കോടി രൂപയുടെ സ്പെക്ട്രം ലേലംകൊണ്ടതായി ടെലികോം സെക്രട്ടറി അൻസു പ്രകാശ് അറിയിച്ചു.
800 മെഗാഹേട്സ്, 900 മെഗാഹേട്സ്, 1800 മെഗാഹേട്സ്, 2100 മെഗാഹേട്സ്, 2300 മെഗാഹേട്സ് എന്നീ ബാൻഡുകളാണ് ലേലത്തിൽ പോയത്. എന്നാൽ 700 മെഗാഹേട്സ്, 2500 മെഗാഹേട്സ് ബാൻഡുകൾക്ക് ആവശ്യക്കാരുണ്ടായില്ല. റിലയൻസ് ജിയോ ആണ് ഏറ്റവും കൂടുതൽ സ്പെക്ട്രം(57122 കോടി രൂപയുടെ) സ്വന്തമാക്കിയത്. ഭാരതി എയർടെൽ 18699 കോടി രൂപയുടെയും വോഡാഫോണ്‍ എെഡിയ 1993.40 കോടിയുടെയും റേഡിയോ തരംഗങ്ങൾ സ്വന്തമാക്കി.