LAUNCHPAD

എ ജി തങ്കപ്പന്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേറ്റു

Amala Savior

10 Sep 2021

കൊച്ചി: എസ്എന്‍ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും എസ്എന്‍ഡിപി യോഗം കൗണ്‍സിലറുമായ എ ജി തങ്കപ്പന്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേറ്റു. കൊച്ചി സുഗന്ധ ഭവനിലെ ബോര്‍ഡ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബോര്‍ഡ് ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സുഗന്ധവ്യഞ്ജന കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുമാകും ചെയര്‍മാനെന്ന നിലയില്‍ മുന്‍ഗണന നല്‍കുകയെന്ന് സ്ഥാനമേറ്റ ശേഷം തങ്കപ്പന്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ സെക്രട്ടറിയായി മൂന്നര ദശകം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് തങ്കപ്പന്‍. തുടര്‍ന്ന് യൂണിയന്‍ പ്രസിഡന്റുമായിരുന്നു. ഇക്കാലത്തിനിടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. കോട്ടയം മണര്‍കാട് സ്വദേശിയാണ്. ഭാര്യ ശാംഭവി. മക്കള്‍ ലിനിഷ് ടി ആക്കളം (എന്‍ജിനീയര്‍, ബിഎസ്എന്‍എല്‍), മിഥുന്‍ ടി ആക്കളം (മര്‍ച്ചന്റ് നേവി).

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story