ECONOMY

കോവിഡ് കാലത്തും സുഗന്ധവിള കയറ്റുമതി കുതിപ്പിൽ; ദ്വിദിന അവലോകനയോഗത്തിനു തുടക്കമായി

Newage News

18 Sep 2020

കോഴിക്കോട്: ഒൻപതാം ഗവേഷണ ഉപദേശകസമിതിയുടെ ആദ്യ അവലോകന യോഗത്തിന് ‌ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ തുടക്കമായി. രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിദഗ്ദ്ധർ ദ്വിദിന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ സുഗന്ധവിള ഗവേഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ചർച്ച ചെയ്തുകൊണ്ടാണ് യോഗം ആരംഭിച്ചത്. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സുഗന്ധവിളകൾക്കു ആരോഗ്യവും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള പങ്കും യോഗം ചർച്ച ചെയ്തു.

സുഗന്ധവിളകളുടെ കയറ്റുമതി ലോക്കഡൗൺ കോവിഡ് കാലത്തും കുതിച്ചുയരുകയാണെന്ന് സമിതി ചെയർമാൻ ഡോ: എൻ. കെ. കൃഷ്ണകുമാർ പറഞ്ഞു. സുഗന്ധവിളകളുടെ കയറ്റുമതിയിൽ 2015 -16 കാലഘട്ടത്തേക്കാൾ 56.7 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സുഗന്ധവിളകളുടെ കാര്യത്തിൽ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിന് ഗവേഷണത്തിനുള്ള പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുഗന്ധവിളകൾക്കു ആരോഗ്യസംരക്ഷണത്തിലുള്ള പങ്കിനെ കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ: സന്തോഷ് ജെ ഈപ്പൻ പറഞ്ഞു. ലോകം മുഴുവൻ സുഗന്ധവിളകളെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമായി കണക്കാക്കാൻ തുടങ്ങിയെന്നു അദ്ദേഹം പറഞ്ഞു.

വിപണിയുമായി തുടർച്ചയായ ഇടപെടലുകളിലൂടെ മാത്രമേ ഗവേഷണത്തിന് ഫലപ്രാപ്തിയിലെത്താൻ സാധിക്കൂ എന്ന് ഉപദേശക സമിതി അംഗം ഡോ: യുസി ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

മികച്ചരീതിയിൽ വരുമാനം ഉറപ്പു വരുത്തേണ്ടതിന്റെയും അതിനനുസൃതമായി ഗവേഷണ രംഗത്തെ ചിട്ടപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയും അവലോകനയോഗം ചർച്ച ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതിന്റെയും മികച്ചരീതിയിൽ നടീൽ വസ്തുക്കൾ ഉല്പാദിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച്

യോഗം വിലയിരുത്തി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ