FINANCE

എംസിഎക്‌സില്‍ അടിസ്ഥാന ലോഹങ്ങള്‍ക്ക് സ്‌പോട്ട് എകസ്‌ചേഞ്ച് സംവിധാനം

Newage News

16 Oct 2020

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സ്  അടിസ്ഥാന ലോഹങ്ങളുടെ വില്‍പനയില്‍ സ്‌പോട്ട് എകസ്‌ചേഞ്ച് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവില്‍ എംസിഎക്‌സിന്് ശക്തമായ സ്‌പോട്ട് എക്‌സ്‌ചേഞ്ച് സംവിധാനമില്ല. ഇത് ആരംഭിക്കുന്നതോടെ വിപണിയില്‍ പുതിയ ഉണര്‍വ്വും അച്ചടക്കവും പ്രകടമാകുകയും അടിസ്ഥാന ലോഹങ്ങള്‍ക്ക്  ന്യായ വില ഉറപ്പാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് എംസിഎകസ്  മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി.എസ്.റെഡ്ഡി പറഞ്ഞു.

അടിസ്ഥാന ലോഹങ്ങളുടെ ഡെലിവറി അധിഷ്ഠിത ഫ്യൂച്വര്‍, ഓപ്ഷന്‍ രംഗത്ത് നിലവില്‍ എംസിഎക്‌സിന് കുത്തക അവകാശപ്പെടാനാകും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം ടണ്‍ അടിസ്ഥാന ലോഹങ്ങളുടെ വില്‍പനയാണ് എംസിഎക്‌സ് വഴി നടന്നിട്ടുള്ളത്. ആഭ്യന്തരമായി ശുദ്ധീകരിച്ച സ്വര്‍ണ്ണം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം തന്നെ എംസിഎക്‌സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ സ്വര്‍ണ്ണത്തിന്റെ നിലവാരം ഉറപ്പ് വരുത്തുന്നതിനും അമിതമായ സ്വര്‍ണ്ണ ഇറക്കുമതി തടയുന്നതിനും ആഗോള തലത്തിലുള്ള വിലയെ സ്വാധീനിക്കുന്നതിനും സഹായകമാകുമെന്ന് എംസിഎക്‌സ് അധികൃതര്‍ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story