ECONOMY

സ്വകാര്യ മേഖലയിൽ ശമ്പളം മുടങ്ങാതിരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന്

Newage News

26 Mar 2020

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന ലക്ഷോപലക്ഷം തൊഴിലാളികളുടെ ശമ്പളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.. സ്വകാര്യ സ്ഥാപനങ്ങൾ രാജ്യ വ്യാപകമായ ലോക്ക് ഡൗണിനെത്തുടർന്ന് പ്രവർത്തിക്കാത്ത സാഹചര്യത്തിലാണിത്. നുറു കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസുകളും, റീജണൽ ഓഫീസുകളും പ്രവർത്തിക്കുന്നില്ല. അത് തുറക്കാൻ കഴിയാതെ വന്നാൽ ശമ്പള വിതരണം തടസപ്പെടും. സ്ഥാപനങ്ങളിൽ നല്ലൊരു പങ്കും ഡിജിറ്റൽ മാർഗത്തിലൂടെയാണ് ശമ്പളവിതരണം നടക്കുന്നത്. എന്നാൽ ഹെഡ് ഓഫീസുകൾ തുറക്കാതെ സാലറി പ്രൊസസിങ് നടക്കില്ല.  ഇടപാടുകാർക്കുള്ള പണവും മുടങ്ങിയിരിക്കുകയാണ്.

സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവയുടെ വിതരണത്തിന് ബദൽ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 

 സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒന്നോ, രണ്ടോ ദിവസത്തേക്ക് ശമ്പള വിതരണത്തിനും, ഇടപാടുകാർക്കുള്ള പണ വിതരണത്തിനുമായി ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസിൽ മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ് ജീവനക്കാരിൽ പരിമിതമായ ആളുകൾക്ക് ഈ ദിവസങ്ങളിൽ പ്രവർത്തിക്കാനും, ഓഫീസ് തുറക്കാനും സാഹചര്യമുണ്ടാക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് സർക്കാർ മേഖലയുടെ പതിൻമടങ്ങ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.  ക്ഷേമ പെൻഷനുകളുടെ സുരക്ഷിതത്വവും അവർക്കില്ല.

സ്വകാര്യ സ്ഥാപന ഉടമകൾ ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ശമ്പളം നിഷേധിക്കുന്നത് ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും ജീവനക്കാർ പറയുന്നു.

ഏതാനും ദിവസം ഓഫീസ് തുറക്കാനും, ശമ്പളം പ്രൊസസ് ചെയ്യാനും കഴിഞ്ഞാൽ വേതനം നൽകുന്നതിൽ തടസമില്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. 

സംസ്ഥാനത്ത് ബാങ്കുകൾ രാവിലെ 10 മുതൽ 2 വരെ പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാരെ ക്രമീകരിച്ചു കൊണ്ടാണ് ബാങ്കിങ് പ്രവർത്തനങ്ങൾ സുഗമമാക്കിയിട്ടുള്ളത്.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ