FINANCE

എസ് ബി അക്കൗണ്ട് ഡിജിറ്റലായി ആരംഭിക്കാനുള്ള സൗകര്യവുമായി ഐഡിബിഐ; അക്കൗണ്ട് തുറക്കാനായി ഇനി വെബ്, മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇന്റര്‍ഫേസ് സംവിധാനം മതിയാകും

18 Apr 2019

ന്യൂഏജ് ന്യൂസ്, ബാങ്കിൽ നേരിട്ടു പോകാതെ ഞൊടിയിടയിൽ എസ് ബി അക്കൗണ്ട് ഡിജിറ്റലായി ആരംഭിക്കാനുള്ള സൗകര്യം ഐഡിബിഐ ആരംഭിച്ചു. സേവിങ്‌സ് അക്കൗണ്ട് തുറക്കാനായി ഇനി വെബ്, മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇന്റര്‍ഫേസ് സംവിധാനം മതി. അതായത് ആധാര്‍ ഇ- കെവൈസി, അല്ലെങ്കില്‍ ക്യുആര്‍ കോഡ് രീതി ഉപയോഗിച്ച് ഇടപാടുകാരന് സേവിംഗ്‌സ് അക്കൗണ്ട് തുറക്കുവാനും പ്രവര്‍ത്തനക്ഷമമാക്കുവാനും സാധിക്കും.കടലാസ് ജോലികളില്ലാതെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് സജീവമാക്കുവാന്‍ സാധിക്കും. ഇടപാടുകാരന് ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ കൗണ്ടറില്‍നിന്നു വാങ്ങാനാകും.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ