ECONOMY

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് വിലയിരുത്തൽ; ജനുവരിയോടെ സ്ഥിതി രൂക്ഷമാകും, എല്ലാവരുടെയും ശമ്പളം പിടിക്കാൻ ധനവകുപ്പ് തീരുമാനം

Newage News

18 Sep 2020

തിരുവനന്തപുരം: ജനുവരിയോടെ സംസ്ഥാനം ഗുരുതര സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തൽ. കോവിഡ് കാലത്തെ വരുമാനനഷ്ടമാണ് സ്ഥിതി അതിഗുരുതരമാക്കുന്നത്. നിലവിൽ 1400 കോടിയുടെ ഓവർഡ്രാഫ്റ്റിലാണ് ട്രഷറി. ദൈനംദിനചെലവുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വവായ്പാപരിധിയും കഴിഞ്ഞുള്ള തുകയാണിത്. 14 ദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് തുക തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.

ഈ വർഷം പ്രതിസന്ധി മൂർച്ഛിക്കുകയാണെന്ന വിലയിരുത്തലിലാണ് സാലറികട്ട് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് സർക്കാർ നീങ്ങുന്നത്. എല്ലാവരുടെയും ശമ്പളം പിടിക്കാനാണ് ധനവകുപ്പ് തീരുമാനം. സ്കൂളുകളിലെ തസ്തികനിർണയമടക്കമുള്ള കാര്യങ്ങളിൽ ഉത്തരവിറക്കാനും നിർദേശിച്ചിട്ടുണ്ട്. ശമ്പളം തിരികെപ്പിടിക്കുന്നതിലൂടെ മാസം 500 കോടി രൂപ ലഭിക്കുമെങ്കിലും പലിശസഹിതം ഇത് തിരികെനൽകേണ്ടത് ബാധ്യതയാവും.

ജി.എസ്.ടി. നഷ്ടപരിഹാരമായി ഈ വർഷം ഏപ്രിൽമുതൽ 7000 കോടി രൂപ കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ട്. ഇതിന് കേന്ദ്രം മുന്നോട്ടുെവച്ച കടമെടുക്കൽ നിർദേശം സ്വീകാര്യമല്ലെന്ന് സംസ്ഥാനം അറിയിച്ചതിനാൽ കേന്ദ്രനടപടി വൈകുകയാണ്. ഈ വർഷം ജി.എസ്.ടി. വരുമാനം 30 ശതമാനമെങ്കിലും കുറയുമെന്നാണ് വിലയിരുത്തൽ. നടപ്പുസാമ്പത്തികവർഷം സംസ്ഥാനവരുമാനത്തിൽ 33,456 കോടിയുടെ കുറവുണ്ടാകുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം. ഇതിൽ 19,816 കോടിയും ജി.എസ്.ടി. വരുമാനത്തിലെ നഷ്ടമാണ്. സാമൂഹികസുരക്ഷാ പെൻഷൻതുക കൂട്ടിയതും എല്ലാവർക്കും ഭക്ഷ്യകിറ്റ് നൽകാനുള്ള തീരുമാനവും അധികച്ചെലവുണ്ടാക്കി.

താത്പര്യമുള്ളവർ നൽകട്ടെയെന്ന് ശുപാർശ, നടപ്പാക്കിയത് സമ്പൂർണ കട്ട്

ജീവനക്കാരുടെ ശമ്പളം തിരികെപ്പിടിക്കുന്നത് സെപ്റ്റംബറിൽ അവസാനിപ്പിച്ചശേഷം ഇൻകം സപ്പോർട്ട് ഫണ്ട് എന്നപേരിൽ പ്രത്യേകനിധി രൂപവത്കരിക്കണമെന്നായിരുന്നു കെ.എം.എബ്രഹാം കമ്മിറ്റിയുടെ ശുപാർശ. ഇതിലേക്ക് താത്പര്യമുള്ള ജീവനക്കാരിൽനിന്ന് നിക്ഷേപം സ്വീകരിക്കാനും ശുപാർശചെയ്തിരുന്നു. എന്നാൽ, എല്ലാജീവനക്കാർക്കും സാലറി കട്ട് ആറുമാസത്തേക്കുകൂടി നീട്ടാനാണ് സർക്കാർ തീരുമാനിച്ചത്.

ഇരുപതിനായിരത്തിനുമേൽ ശമ്പളവും 37,500-നുമേൽ പെൻഷനും വാങ്ങുന്ന താത്പര്യമുള്ള ജീവനക്കാരിൽനിന്ന് പണം സ്വരൂപിച്ച് ഇൻകം സപ്പോർട്ട് ഫണ്ടിന് രൂപം നൽകാനായിരുന്നു സമിതി നിർദേശം. ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ലെന്നും സ്വയം സന്നദ്ധരാവുന്നവരിൽനിന്ന് 2021 ഓഗസ്റ്റ് വരെ പണം സ്വരൂപിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പി.എഫിലേതിനെക്കാൾ 0.25 ശതമാനം അധികപലിശ നൽകിയാൽ കൂടുതൽ ജീവനക്കാർ സഹകരിക്കും. തുക പിൻവലിക്കാൻ 2023 വരെ വ്യവസ്ഥകളോടെ ലോക് ഇൻ പീരിയഡ് ഏർപ്പെടുത്തുകയും അതിനുശേഷം നാല് ഇൻസ്റ്റാൾമെന്റായി പണം മടക്കിനൽകുംവിധം ക്രമീകരിക്കാനുമായിരുന്നു സമിതി ശുപാർശ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ