FINANCE

ഈയാഴ്ചയിലെ വിപണി: കുതിക്കാൻ തയ്യാറായി വിവിധ ഓഹരികൾ

Renjith George

13 Sep 2021

ക്തമായ മുന്നേറ്റത്തിനുശേഷം കഴിഞ്ഞ വ്യാപാര ആഴ്ചയിൽ വിപണി ഇടവേളയെടുത്തെങ്കിലും പുതിയ നാഴികക്കല്ല് താണ്ടാനുള്ള കരുത്ത് ഇനിയും ചോർന്നുപോയിട്ടില്ല. മികച്ച നിരവധി ഓഹരികൾ സൂചികളെയും കൊണ്ട് കുതിക്കാൻ ബാറ്റണുമായി നിൽക്കുകയാണ്. കാളകൾ ഇപ്പോഴും വിപണിയിൽ സജീവമാണെന്നു ചുരുക്കം.

സെപ്റ്റംബർ ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ചയിൽ സെൻസെക്സിനും നിഫ്റ്റിക്കും 0.30ശതമാനത്തിനടുത്തു മാത്രം നേട്ടം മാത്രമാണുണ്ടാക്കാനായത്. അതേസമയം, പ്രധാന സൂചികകളെ അവഗണിച്ച് ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.32ശതമാനവും 1.24ശതമാനവും കുതിക്കുകയും ചെയ്തു.

ആഗോള വിപണികളിലെ ദുർബലാവസ്ഥയോടൊപ്പം മുന്നേറ്റത്തിന് ആഭ്യന്തരതലത്തിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പോയതാണ് പ്രധാന സൂചികകളിൽ നേട്ടം പരിമിതമാക്കിയത്. ലോകമെമ്പാടും കോവിഡ് കേസുകൾ വ്യാപിക്കുന്നതും ആഗോളതലത്തിൽ പ്രതികൂല ഘടകമായി. പ്രതീക്ഷിച്ചതിലും താഴ്ന്ന തൊഴിൽ ഡാറ്റയാണ് യുഎസ് പുറത്തുവിട്ടതെങ്കിലും ഫെഡറൽ റിസർവിന്റെ പിന്തുണ വിപണിക്ക് ആശ്വാസമേകി.

സെൻസെക്സിലെ 30 ഓഹരികളിൽ 16 എണ്ണം മികച്ച നേട്ടമുണ്ടാക്കി. ഭാരതി എയർടെൽ(4.25ശതമാനം), എച്ച്ഡിഎഫ്സി(2.58ശതമാനം), എച്ച്സിഎൽ ടെക് 2.08ശതമാനം)എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിലെത്തിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ വോഡാഫോൺ ഐഡിയ 15.56ശതമാനം നേട്ടമുണ്ടാക്കി. ഐആർസിടിസി, അദാനി ഗ്രീൻ എനർജി, ഫ്യൂച്ചർ റീട്ടെയിൽ തുടങ്ങിയ ഓഹരികൾ 10-15ശതമാനം ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയിലാകട്ടെ 41 ഓഹരികൾ 10ശതമാനത്തിലേറെയും കുതിച്ചു. 11 ഓഹരികൾ 20ശതമാനത്തിനു മുകളിൽ പ്രതാപം പ്രകടിപ്പിച്ചു.

ആഗോള വിപണികളിലെ സൂചനകളാകും വരും ആഴ്ചയിലും വിപണിയുടെ ഗതി നിയന്ത്രിക്കുക. ചൈനയിലെ വ്യവസായികോത്പാദന കണക്ക്, യുഎസിലെ പണപ്പെരുപ്പ നിരക്ക് എന്നിവയാണ് അടുത്തയാഴ്ച വരാനിരിക്കുന്നത്. ഓഗസ്റ്റിലെ ചൈനയുടെ വ്യാവസായിക ഉത്പാദന വിവരങ്ങൾ സെപ്റ്റംബർ 15നും യുഎസിലെ ഓഗസ്റ്റ് മാസത്തെ പണപ്പെരുപ്പ നിരക്ക് സെപ്റ്റംബർ 14നുമാണ് പുറത്തുവിടുക. രാജ്യത്തെ മൊത്തവില സൂചിക പണപ്പെരുപ്പം സെപ്റ്റംബർ 14നും അറിയാം.

സാങ്കേതികമായി നിഫ്റ്റി മുന്നേറ്റത്തിന്റെ പാതയിൽ തന്നെയാണ്. പരമ്പരാഗത ബാങ്കിങിന് ബദൽ നിക്ഷേപ ഓപ്ഷനുമായി ഫിൻടെക് കമ്പനികൾ രംഗത്തുവന്നത് ബാങ്ക് നിഫ്റ്റിയെ നിശ്ചലാവസ്ഥയിലാക്കി. കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി ഇതിനെ കാണാം. ഡോളറിന്റെ ദുർബലാവസ്ഥ തുടരുകയാണെങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ആഭ്യന്തര വിപണിയിൽ സജീവമാകാനാണ് സാധ്യത. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വ്യാപിക്കുന്നത് വെല്ലുവിളിയാണെങ്കിലും വിപണിയിലേക്കുള്ള പണമൊഴുക്കും സാമ്പത്തിക വീണ്ടെടുക്കലും അതിനെ അനായാസം മറികടക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story