FINANCE

മോദി സർക്കാരിന്റെ രണ്ടാം വരവിന് ശേഷം ഓഹരി വിപണി കടുത്ത നഷ്ടത്തിൽ; 50 ദിവസംകൊണ്ട് ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടമായത് 12 ലക്ഷം കോടി രൂപ

23 Jul 2019

ന്യൂഏജ് ന്യൂസ്, മോദി രണ്ടാമതും വന്നു. ഓഹരി വിപണി കുതിപ്പ് വീണ്ടെടുക്കുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം.

മോദി സര്ക്കാരിന്റെ രണ്ടാമൂഴത്തില് 50 ദിവസം പിന്നിടുമ്പോള് ഓഹരി നിക്ഷേപകര്ക്ക് നഷ്ടമായത് 12 ലക്ഷം കോടി രൂപ.

ബിഎസ്ഇയില് ലിസ്റ്റ് ചെയ്ത ഓഹരികളുണ്ടാക്കിയ നഷ്ടം 11.70 ലക്ഷം കോടി രൂപയാണ്. 10 ഓഹരികളില് ഒമ്പത് എണ്ണവും(2664ല് 2,294ഓഹരിയും) മോദി വന്നതുമുതല് വിലയില് താഴോട്ടാണ്.

ഇതില് 60 ശതമാനം ഓഹരിയുടെ വിലയും 10 ശതമാനത്തിലേറെ താഴ്ന്നു. മൂന്നിലൊരു ഓഹരിലെ വിലയിടിവ് 20 ശതമാനത്തിലേറെയുമാണ്.

ഉയര്ന്ന നികുതി സ്ലാബിലുള്ളവര്ക്ക് സര്ച്ചാര്ജ് ഏര്പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും കമ്പനികളുടെ പ്രൊമോട്ടര് ഓഹരി വിഹിതം 35 ശതമാനത്തില് നിന്ന് 25 ശതമാനമായി കുറയ്ക്കണമെന്ന നിര്ദേശവും വിപണിയെ ബാധിച്ചു.

വോഡാഫോണ് ഐഡിയ, സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യ, ജിഐസി തുടങ്ങിയ ഓഹരികള് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.

ജെറ്റ് എയര്വെയ്സ്, പി.സി ജ്വല്ലര്, റിലയന്സ് ഇന്ഫ്രസ്ട്രക്ചര്, റിലയന്സ് ക്യാപിറ്റല്, ജെയിന് ഇറിഗേഷന് സിസ്റ്റംസ്, ഡിഎച്ച്എഫ്എല്, റിലയന്സ് പവര്, ഇന്ത്യബുള്സ് ഇന്റഗ്രേറ്റഡ് സര്വീസസ്, ജയ്പ്രകാശ് അസോസിയേറ്റ്സ്, സിജി പവര്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള് 40 മുതല് 70 ശതമാനംവരെ ഇടിഞ്ഞു.



Related News


Special Story