FINANCE

ബജറ്റ് ഇഫക്ട്: ഓഹരി വിപണിയില്‍ ഇടിവ്‌, സെന്‍സെക്സ് 422 പോയന്റ് താഴ്ന്നു

08 Jul 2019

ന്യൂഏജ് ന്യൂസ്, മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തില് വ്യാപാരം തുടങ്ങി. സെന്സെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തില് 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്.

ബിഎസ്ഇയില് വ്യാപാരത്തിന് രജിസ്റ്റര് ചെയ്തിട്ടുള്ള 1926 കമ്പനികളുടെ ഓഹരികളില് 436 കമ്പനികളുടെ ഓഹരികള് ലാഭത്തിലും 1410 കമ്പനികളുടെ ഓഹരികള് നഷ്ടത്തിലും 80 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം തുടങ്ങിയത്.

ഹീറോ മോട്ടോകോര്പ്, ലാര്സെന്, ഐഒസി, ഒഎന്ജിസി, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികള്ക്കാണ് കനത്ത ഇടിവ് നേരിട്ടത്.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ