FINANCE

വിപണി മുന്നേറുമ്പോൾ ഏതു സ്‌റ്റോക്ക് വാങ്ങാം, വില്‍ക്കാം, ഹോള്‍ഡ് ചെയ്യാം?

Abilaash

14 Oct 2021

വിപണി മുന്നേറി നില്‍ക്കെ നിക്ഷേപകര്‍ ഏതെല്ലാം സ്റ്റോക്കുകളില്‍ ശ്രദ്ധ പതിപ്പിക്കണം, ഏതൊക്കെ ഒഴിവാക്കണം? ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തുവരികയാണ് സെന്‍ട്രം ബ്രോക്കിങ്ങിലെ ഇക്വിറ്റി റിസര്‍ച്ച് ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ്‌സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും അനലിസ്റ്റുമായ നിലേഷ് ജെയിന്‍. ഓഹരികളുടെ ടെക്‌നിക്കല്‍ ഘടകങ്ങള്‍ മാത്രം വിലയിരുത്തിയാണ് ഇദ്ദേഹം നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

ഏതു സ്റ്റോക്ക് വാങ്ങാം?

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് (എസ്ബിഐ) നിലേഷ് ജെയിന്‍ 'ബൈ കോള്‍' നല്‍കുന്നത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയിലെ പ്രധാനിയായ എസ്ബിഐ ബുള്ളിഷ് സ്വഭാവം തുടരുമെന്ന് ഇദ്ദേഹം അറിയിക്കുന്നു. ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ 500 രൂപ ടാര്‍ഗറ്റ് വില നിശ്ചയിച്ച് എസ്ബിഐ ഓഹരികള്‍ വാങ്ങാം. പൊസിഷണല്‍ ട്രേഡിങ് നടത്തുന്നവര്‍ 520 രൂപയും 550 രൂപയും വീതം ടാര്‍ഗറ്റുകള്‍ കരുതി സ്റ്റോക്കുകള്‍ വാങ്ങാമെന്നും നിലേഷ് ജെയിന്‍ പറയുന്നുണ്ട്.

ഏതൊക്കെ സ്‌റ്റോക്കുകള്‍ ഹോള്‍ഡ് ചെയ്യാം?

വൈദ്യുത മേഖലയിലെ സ്‌റ്റോക്കുകള്‍ ഹോള്‍ഡ് ചെയ്യാനാണ് നിലേഷ് ജെയിന്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്. ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ്, എന്‍ടിപിസി ലിമിറ്റഡ്, കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) ഓഹരികള്‍ ഈ നിരയില്‍പ്പെടും. 220 രൂപ മുതല്‍ 250 രൂപ വരെ ടാറ്റ പവറില്‍ ടാര്‍ഗറ്റ് വില കരുതാമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദേശം. 165 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം.

എന്‍ടിപിസിയിലും പോസിറ്റീവ് ട്രെന്‍ഡ് നിലേഷ് ജെയിന്‍ കാണുന്നുണ്ട്. 160 രൂപയാണ് സ്‌റ്റോക്കില്‍ ഇദ്ദേഹം നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില. സ്‌റ്റോപ്പ് ലോസ് 135 രൂപയും.

കോള്‍ ഇന്ത്യ ഓഹരികളും വില്‍ക്കാതെ കൈവശം വെയ്ക്കാനാണ് നിലേഷ് ജെയിന്‍ അറിയിക്കുന്നത്. ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ സ്റ്റോക്കില്‍ 220 രൂപ ടാര്‍ഗറ്റ് വില കരുതാം; പൊസിഷണല്‍ ട്രേഡിങ് നടത്തുന്നവര്‍ 235 രൂപയിലേക്കും ടാര്‍ഗറ്റ് ഉയര്‍ത്തണം. കല്‍ക്കരി പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ ചൊവാഴ്ച്ച 1.73 ശതമാനം നഷ്ടത്തിലാണ് കോള്‍ ഇന്ത്യ ഓഹരികള്‍ ദിനം പൂര്‍ത്തിയാക്കിയത്.

ഏതൊക്കെ സ്‌റ്റോക്കുകള്‍ ഒഴിവാക്കാം?

നിലവിലെ സാഹചര്യത്തില്‍ ഐടി സ്റ്റോക്കുകളില്‍ പുതിയ നിക്ഷേപം നടത്തരുതെന്നാണ് ടെക്‌നിക്കല്‍ അനലിസ്റ്റായ നിലേഷ് ജെയിന്‍ അറിയിക്കുന്നത്. സെപ്തംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ (ടിസിഎസ്) സാമ്പത്തിക ഫലം ഐടി സ്‌റ്റോക്കുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍സ് ലിമിറ്റഡ് ഓഹരികള്‍ വിറ്റൊഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നാണ് നിലേഷ് ജെയിന്‍ പറയുന്നത്. 170 രൂപയാണ് നിക്ഷേപകര്‍ക്ക് ഇദ്ദേഹം നല്‍കുന്ന ടാര്‍ഗറ്റ് വില; സ്റ്റോപ്പ് ലോസ് 189 രൂപയും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story