STARTUP

'Let's go for a camp...': യാത്രകളുടെ ലോകത്തേക്ക് മാടിവിളിച്ച് ഒരു ട്രാവൽ സ്റ്റാർട്ടപ്പ്

15 May 2019

ന്യൂഏജ് ന്യൂസ്, കൊച്ചി/ബെംഗളൂരു: പ്രകൃതിയുടെ മടിത്തട്ടിൽ ഹൃദ്യമായ യാത്രാനുഭവങ്ങളാരുക്കി യാത്രയുടെ അനന്തമായ ലോകത്തേക്ക് ഏവരെയും മാടിവിളിക്കുന്നൊരു സംരംഭം. ബെംഗളൂരുവിൽ ഐടി പ്രൊഫഷണൽ ആയ ഗീതു മോഹൻദാസും കൂട്ടുകാരും ചേർന്ന് തുടക്കമിട്ട 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' എന്ന ട്രാവൽ സ്റ്റാർട്ടപ്പിനെ ചുരുക്കത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പലർക്കും പ്രതിബന്ധന്ധങ്ങൾ പലതാണ്: ബഡ്ജറ്റ്, സമയക്കുറവ്, പ്ലാനിങ്ങിലെ പോരായ്മകൾ... എന്നിങ്ങനെ. ഈ വെല്ലുവിളികൾക്കെല്ലാം ഉള്ള പരിഹാരം 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' ടീമിന്റെ പക്കലുണ്ട്. പുതിയ സ്ഥലങ്ങൾ, പ്രകൃതിയുടെ മടിത്തട്ടിലുള്ള ക്യാംപുകൾ, കുട്ടികളും കുടുംബങ്ങളും യുവജനങ്ങളും ഉൾപ്പെടുന്ന വലിയ ടീമുകൾ... പ്രത്യേകതകൾ പലതാണ്. 

കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും വിവിധ സ്ഥലങ്ങൾക്ക് പുറമെ ഉത്തരേന്ത്യൻ പട്ടണങ്ങളിലും ഇന്ത്യക്ക് പുറത്തും  'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' ഏറെ യാത്രകൾ നടത്തിക്കഴിഞ്ഞു. അടുത്തിടെ നടത്തിയ ഏറെ ശ്രദ്ധേയമായ ഒരു യാത്ര നേപ്പാളിലെ കാഠ്മണ്ഡുവിലേക്കായിരുന്നു.

യാത്രകൾക്കൊപ്പം സമൂഹ നന്മയ്ക്കായുള്ള പദ്ധതികൾ നടപ്പിലാക്കലും വരുംതലമുറയ്ക്ക് മൂല്യങ്ങൾ പകർന്നു കൊടുക്കുന്നതുമെല്ലാം 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്'തങ്ങളുടെ ഉത്തരവാദിത്തമായി കാണുന്നു. പ്ലാസ്റ്റിക് രഹിത ട്രെക്കിങ്ങ് ക്യാമ്പുകളും, പാമ്പാടുംചോലയിലെ വനവത്കരണ പ്രവർത്തനങ്ങളും, ഒട്ടേറെ ശുചീകരണ യജ്ഞങ്ങളും ഉൾപ്പെടെ ഒരുപിടി പദ്ധതികൾ നടപ്പിലാക്കുന്ന നന്മമരം കൂടിയാണ് 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്'.



Related News


Special Story

വെഞ്ചര്‍ നിക്ഷേപത്തിന്റെ കഥയുമായി മറ്റൊരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടി; ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേസ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സിന്റെ 9.7 കോടി നിക്ഷേപം
യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങൾ, ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം