Newage News
25 Nov 2020
കൊച്ചി: പല സംഘടനകളും പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന 26ന് സംസ്ഥാനത്തെ വ്യവസായ– സാമ്പത്തികരംഗം നിശ്ചലമാകാതിരിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് വ്യവസായികളുടെ കൂട്ടായ്മയായ ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ആവശ്യപ്പെട്ടു. കോവിഡ്– ലോക്ഡൗൺ കാരണം ധാരാളം തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ട സംസ്ഥാനത്തു പണിമുടക്കുകൂടി അടിച്ചേൽപിക്കുന്നത് ക്രൂരമാണ്.
ഏറെ പ്രയാസപ്പെട്ട് കരകയരാൻ ശ്രമിക്കുന്ന വ്യവസായ– തൊഴിൽ മേഖലയ്ക്ക് പണിമുടക്ക് വലിയ തിരിച്ചടിയാകും. ഇത് കേരളത്തിന്റെ സാമ്പത്തികനിലയും സംരംഭകരുടെയും ജീവനക്കാരുടെയും വരുമാനവും അവതാളത്തിലാക്കും. 26നും വ്യവസായ–വാണിജ്യ മേഖല പ്രവർത്തിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് സിഐഐ അഭ്യർഥിച്ചു.