Newage News
30 Jul 2020
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും വിശ്വസ്തവുമായ കൺസ്യൂമർ ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ്, ഇന്ത്യൻ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിന് ഊർജ്ജം പകരാനും, വ്യാവസായിക ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ വിദ്യാർത്ഥികളിൽ കഴിവുകൾ വളർത്തുന്നതിനുമായി സാംസങ് PRISM (പ്രിപ്പെയറിംഗ് ആന്റ് ഇൻസ്പയറിംഗ് സ്റ്റുഡന്റ്സ് മൈൻഡ്സ്) എന്ന സവിശേഷതയുള്ള ഇൻഡസ്ട്രി-അക്കാഡമിയ പ്രോഗ്രാം ലോഞ്ച് ചെയ്തിരിക്കുന്നു.
കൊറിയക്ക് പുറത്ത് സാംസങ്ങിന്റെ ഏറ്റവും വലിയ R&D സ്ഥാപനമായ സാംസങ് R&D ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ (SRI-B) നടപ്പാക്കുന്ന ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്, ഭാരത സർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രേംവർക്ക് (NIRF) റാങ്കിംഗിൽ ടോപ്പ് പൊസിഷനുകളിൽ ആയിരിക്കുന്ന എഞ്ചിനിയറിംഗ് കോളേജുകളെ പങ്കെടുപ്പിക്കുക എന്നതാണ്. SRI-B ഇതുവരെ 10 എഞ്ചിനിയറിംഗ് കോളേഡുകളുമായി ധാരണാപത്രങ്ങൾ ഒപ്പ് വെച്ചിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങളിൽ ഏതാനും കോളേജുകളെ കൂടി ഉൾപ്പെടുത്തുന്നതാണ്.