ECONOMY

കാർഷിക വിളകൾക്ക് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി; കാർഷിക വിളകൾ ഇനി സബ്‌സിഡിയോടെ ഇൻഷുർ ചെയ്യാം

16 Jul 2019

ന്യൂഏജ് ന്യൂസ്, കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർക്കു വൻ വിളനാശമാണ് നേരിടേണ്ടിവന്നിരിക്കുന്നത്. ഇതിനു പുറമെ പ്രകൃതി ദുരന്തങ്ങളും, രോഗ–കീട ബാധകൾ വേറെയും. ഇതിനു പരിഹാരമെന്ന നിലയ്ക്ക് അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി കേന്ദ്ര - സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ ഒരു ഡസനോളം കാർഷിക വിളകൾക്ക് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. കൂടിയ താപനില, കാറ്റ്, മഴക്കുറവ്, കാലം തെറ്റിയ മഴ, രോഗ കീട ബാധ, വരൾച്ച എന്നീ അവസ്ഥകൾ കൃഷിയെ ബാധിക്കുന്നതു കണക്കിലെടുത്താണു സംരക്ഷണം. 


കാർഷിക സർവകലാശാലയിലെ കൃഷി ശാസ്ത്രജ്ഞർ ഓരോ കൃഷിക്കും ശരിയായ ഉൽപാദനക്ഷമത വരുന്നതിനു കൃത്യമായ കാലാവസ്ഥാ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വ്യതിയാനവും ഉൽപാദന നഷ്ടവും കണക്കുകൂട്ടിയാണ് കർഷകന് ക്ലെയിം കൊടുക്കുന്നത്. കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാലാവസ്ഥാ റിപ്പോർട്ട് നിലയം വഴിയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് മനസ്സിലാക്കുന്നത്.

ഇൻഷുർ ചെയ്യുന്ന തുക ഒരു ഹെക്ടറിന് നെല്ലിന് 80,000 രൂപ, കവുങ്ങ് ഒരു ലക്ഷം രൂപ, കുരുമുളക്, ജാതിക്ക എന്നിവയ്ക്ക് 50,000രൂപ , ഇഞ്ചിക്ക് ഒരു ലക്ഷം രൂപ, കരിമ്പ്, മഞ്ഞൾ, പൈനാപ്പിൾ 60,000 രൂപ, വാഴ 1,75,000 രൂപ, ഏലം 45,000 രൂപ എന്നിങ്ങനെ. നെല്ലിന് ഇൻഷുറൻസ് തുകയുടെ 2%, ബാക്കി എല്ലാ വിളകൾക്കും 5% എന്നിങ്ങനെയാണ് പ്രീമിയം തുക അടയ്ക്കേണ്ടത്.

പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതി പ്രകാരം, വാഴയ്ക്കും മരച്ചീനിക്കും 2.7% മുതൽ 4% വരെയാണു പ്രീമിയം തുക അടയ്ക്കേണ്ടത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകർഷകർ 1.5% മാത്രം പ്രീമിയം അടച്ചാൽ മതി. കൃഷി ഭവനുകൾ, പാടശേഖര സമിതികൾ, കർഷകരുടെ സംഘടനകൾ, കൃഷിക്കാർ എന്നിവർ മുൻകൈ എടുത്ത് നടപ്പാക്കേണ്ട ഈ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് കൃഷി ഭവനുകൾ മുഖേനയാണ്.

പോളിസിയിൽ ചേരാനാഗ്രഹിക്കുന്നവർ അതത് പ്രദേശത്തെ കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി അംഗീകൃത ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുമായോ ബന്ധപ്പെടണം. നികുതി അടച്ച രസീതിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഇൻഷുർ ചെയ്യാനായുള്ള അപേക്ഷാ ഫോമിനോടൊപ്പം നൽകണം. പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് പാട്ടക്കരാറിന്റെ കോപ്പി ഹാജരാക്കിയാൽ മതി. പ്രീമിയം ഇൻഷുറൻസ് കമ്പനിയിൽ അടയ്ക്കാനുള്ള അവസാന തീയതി 31.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി