ECONOMY

ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനത്തിൽ രേഖപ്പെടുത്തിയത് വൻ ഇടിവ്; വിപണിയില്‍ വിലക്കയറ്റം ഉണ്ടായേക്കുമെന്ന് ആശങ്ക

04 Dec 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനത്തിൽ കഴിഞ്ഞ മാസങ്ങളിൽ രേഖപ്പെടുത്തിയത് വൻ ഇടിവ്. ഉൽപ്പാദനം ഒക്ടോബർ- നവംബർ മാസങ്ങളിൽ 54 ശതമാനം ഇടിഞ്ഞെന്നാണ് കണക്ക്. വെറും 18.85 ലക്ഷം ടൺ മാത്രമാണ് ഉൽപ്പാദിപ്പിക്കാനായത്. മഹാരാഷ്ട്രയിൽ നിന്നുള്ള പഞ്ചസാര ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണം. 

2018 നവംബർ മാസത്തിൽ 40.69 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം. അന്ന് 418 ഫാക്ടറികൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് ആകെ 279 ഫാക്ടറികൾ മാത്രമാണ്.

ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ ഉൽപ്പാദനം കൂടിയിട്ടുണ്ട്. 10.81 ലക്ഷം ടണ്ണാണ് ഇവിടെ ഉൽപ്പാദിപ്പിച്ചത്. ഒരു വർഷം മുൻപിത് 9.14 ലക്ഷം ടണ്ണായിരുന്നു.

എന്നാൽ, മഹാരാഷ്ട്രയിൽ 67,000 ടൺ മാത്രമാണ് ഉൽപ്പാദിപ്പിക്കാനായത്. കഴിഞ്ഞ വർഷം ഇതേ കാലത്ത് ഇവിടെ 18.89 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിച്ചിരുന്നു. കർണ്ണാടകത്തിൽ 8.40 ലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം 5.21 ലക്ഷം ടണ്ണിലേക്ക് താഴ്ന്നു. ഇതോടെ റീട്ടെയ്ല്‍ വിപണിയില്‍ വിലക്കയറ്റം ഉണ്ടായേക്കുമെന്നാണ് ആശങ്ക. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ