NEWS

വര്‍ഗീയവാദികളെ തള്ളി സര്‍ഫ് എക്‌സല്‍ പരസ്യം കുതിക്കുന്നു; മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഇത് വരെ കണ്ടത് 10 മില്യണ്‍ ആളുകൾ

13 Mar 2019

ന്യൂഏജ് ന്യൂസ്, രണ്ട് കുട്ടികളുടെ സാഹോദര്യത്തെ ലൗ ജിഹാദ് എന്ന് ആക്ഷേപിച്ച വര്‍ഗീയവാദികളെ തള്ളി സര്‍ഫ് എക്‌സല്‍ പരസ്യം കുതിക്കുന്നു. മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഇത് വരെ കണ്ടത് 10 മില്യണ്‍ ആളുകളാണ്.

പരസ്യം ഹിന്ദുവിരുദ്ധമാണെന്നും ഹോളിയെ മോശമായി ചിത്രീകരിക്കുകയാണെന്നും ആരോപിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചതോടെയാണ് വീഡിയോ ട്രെന്‍ഡിങ് ആയത്. കുട്ടികളെ 'ലവ് ജിഹാദ്' പരസ്യത്തിന് ഉപയോഗിച്ചു എന്നുവരെ ചിലര്‍ പറയുകയുണ്ടായി. വിദ്വേഷപ്രചരണവുമായി എത്തിയ ഹിന്ദുത്വവാദികള്‍ ബോയ്കോട്ട് സര്‍ഫ് എക്സല്‍ ക്യാംപെയ്നുകള്‍ ആരംഭിച്ചെങ്കിലും പരസ്യത്തെ പിന്തുണച്ച് ഇരട്ടിയലധികം പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നുകഴിഞ്ഞു.

സംഘ്പരിവാറിന്റെ രൂക്ഷമായ ആക്രമണവും മറുവശത്ത് അഭിനന്ദനപ്രവാഹവും ഏറ്റുവാങ്ങുന്ന 'രംഗ് ലായെ സങ്' എന്ന പരസ്യത്തിന് പുറകില്‍ മുംബൈയിലെ ലൊവെ ലിന്റാസ് എന്ന പരസ്യ ഏജന്‍സിയാണ്. കമ്പനിയുടെ റീജിയണല്‍ ക്രിയേറ്റീവ് ഓഫീസര്‍ കാര്‍ലോസ് പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരസ്യത്തിന്റെ ആശയം വികസിപ്പിച്ചെടുത്തത്. കാര്‍ലോസ് പെരേരയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഉള്‍പ്പെടെ ആഹ്വാനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിനും കമ്പനിക്കും കുലുക്കമില്ല. പരസ്യത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങളില്‍ സന്തോഷവനായ പെരേര ആശയത്തേക്കുറിച്ച് പറയുന്നതിങ്ങനെ.


ഫേസ്ബുക്കില്‍ മലയാളികള്‍ അടക്കമുള്ള വലിയൊരു വിഭാഗം യൂസര്‍മാര്‍ സര്‍ഫ് എക്‌സല്‍ പരസ്യത്തിലെ 'നിറങ്ങള്‍ നമ്മെ ഒന്നിപ്പിക്കട്ടെ' എന്ന ആശയത്തിന് ഒപ്പം നില്‍ക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ