ECONOMY

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നവംബര്‍ 30 വരെ

Newage News

29 Oct 2020

ന്യൂഡൽഹി: കൊവിഡ് -19 കേസുകള്‍ യൂറോപ്പില്‍ വീണ്ടും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 2020 നവംബര്‍ 30 വരെ അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇന്ത്യയില്‍ നിന്നുള്ള ഷെഡ്യൂള്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകള്‍ 2020 നവംബര്‍ 30 വരെ നിര്‍ത്തി വച്ചിരിക്കുന്നതായി ഡിജിസിഎ വ്യക്തമാക്കി.

എന്നിരുന്നാലും, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കും ബാധകമല്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ "യോഗ്യതയുള്ള അതോറിറ്റി" കേസ് ടു കേസ് അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ ഫ്ലൈറ്റുകള്‍ അനുവദിക്കുമെന്നും ഏവിയേഷന്‍ റെഗുലേറ്റര്‍ വ്യക്തമാക്കി. ഇന്ത്യ 18 രാജ്യങ്ങളുമായി വിമാന യാത്രാ ബബിള്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവ പ്രകാരം, ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള എയര്‍ലൈനുകള്‍ക്ക് ഓരോ ആഴ്ചയും ഇന്ത്യയിലേക്ക് ഒരു നിശ്ചിത എണ്ണം വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതിയുണ്ട്. അതുപോലെ, ഈ 18 രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് അവകാശമുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ