AUTO

സുസുക്കി പുതിയ GSX-S750 യു‌എസിൽ പുറത്തിറക്കി; എബിഎസ്, നോൺ എബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ

Newage News

29 Dec 2020

പുതിയ GSX-S750 പുറത്തിറക്കി സുസുക്കി യു‌എസിൽ തങ്ങളുടെ ഉൽപ്പന്ന നിര പരിഷ്ക്കരിച്ചു. എന്നിരുന്നാലും മോഡൽ ഇപ്പോഴും യൂറോ-4 അനുസരിച്ചുള്ളതാണ് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല മാറ്റങ്ങൾ കോസ്മെറ്റിക് നവീകരണങ്ങളിൽ സുസുക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അപ്‌ഡേറ്റുകളുടെ കാര്യത്തിൽ 2021 GSX-S750 ന് പുതിയ കളർ ഓപ്ഷനുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. എബിഎസ്, നോൺ എബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോട്ടോർസൈക്കിൾ യുഎസിൽ വിൽപ്പനയ്ക്ക് എത്തുന്നത്.  എബി‌എസിനൊപ്പമുള്ള 2021 മോഡൽ ഇപ്പോൾ പേൾ ബ്രില്യന്റ് വൈറ്റ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 ബോഡി വർക്ക് എന്നിവയിൽ ലഭ്യമാണ്. അതേസമയം മറുവശത്ത് നോൺ-എബിഎസ് മോഡൽ മെറ്റാലിക് ഊർട്ട് ഗ്രേ നമ്പർ 3, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് പെയിന്റ് എന്നിവയിൽ ലഭ്യമാണ്. സുസുക്കി GSX-S750 എബി‌എസ് വേരിയന്റിന് 8,899 ഡോളറാണ് മുടക്കേണ്ടത്. അതായത് ഏകദേശം 6.55 ലക്ഷം രൂപ. എന്നാൽ എബി‌എസ് ഇതര പതിപ്പിന് 8,499 യുഎസ് ഡോളറും നൽകണം. അത് ഏകദേശം 6.26 ലക്ഷം രൂപയോളം വരും. ബാക്കി എല്ലാം പഴയ മോഡലിന് സമാനമാണ്. കൂടാതെ 2021 സുസുക്കി GSX-S750 സിംഗിൾ-പോഡ് ഹെഡ്‌ലൈറ്റ്, ഫാങ് ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ, മസ്കുലർ സ്റ്റൈലിംഗ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. ഹാർഡ്‌വെയറും മാറ്റമില്ലാതെ തുടരുന്നു. കൂടാതെ 2021 മോഡൽ അപ്സൈഡ് ഡൗൺ KYB ഫ്രണ്ട് ഫോർക്കുകളും സസ്‌പെൻഷൻ ജോലികൾ ചെയ്യുന്നതിനായി റിയർ മോണോ ഷോക്കും ജാപ്പനീസ് ബ്രാൻഡ് ഉപയോഗിക്കുന്നു. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ഇരട്ട ഡിസ്കുകളും പിന്നിൽ ഒരു റോട്ടറും ഉൾപ്പെടുന്നു. സുരക്ഷാ പാക്കേജിൽ എബി‌എസും (യു‌എസിൽ‌ ഓപ്ഷണൽ) സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺ‌ട്രോൾ സിസ്റ്റവും ഉൾപ്പെടുന്നു. യൂറോ-4 കംപ്ലയിന്റ് 749 സിസി, ഇൻലൈൻ ഫോർ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സുസുക്കി GSX-S750 മോഡലിന്റെ ഹൃദയം. ഇത് 113 bhp കരുത്തിൽ 81 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് GSX-S750-യുടെ എഞ്ചിൻ സുസുക്കി ബന്ധിപ്പിച്ചിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story