LAUNCHPAD

വാഹനം സ്വന്തമാക്കാൻ ഓൺലൈൻ ഷോപ്പുമായി MINI ഇന്ത്യ

Newage News

22 Sep 2020

MINI ഇന്ത്യ, MINI ഓൺലൈൻ ഷോപ്പ് അവതരിപ്പിച്ചു. shop.mini.in എന്ന MINI-യുമായി ബന്ധപ്പെട്ട എല്ലാത്തിനുമുള്ള ലക്ഷ്യസ്ഥാനം സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഓൺലൈനിൽ നിന്ന് ഓൺറോഡിലേക്കുള്ള യാത്ര എളുപ്പമാക്കാം. MINI റേഞ്ചിലുള്ള വാഹനങ്ങൾ അടുത്തറിയാനും ഇഷ്ടപ്പെട്ട MINI കോൺഫിഗർ ചെയ്യാനും, ഏറ്റവും അടുത്ത MINI ഡീലറെ ലൊക്കേറ്റ് ചെയ്യാനും, ടെസ്റ്റ് ഡ്രൈവോ ക്വട്ടേഷനോ വേണ്ടി അഭ്യർത്ഥിക്കാനും, ഇഎംഐ കണക്കാക്കാനും, ഒറ്റ ബട്ടൺ ക്ലിക്കിൽ പ്രിയപ്പെട്ട MINI ബുക്ക് ചെയ്യാനും ഈ വെബ്സൈറ്റിലൂടെ കഴിയും.

BMW ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായ വിക്രം പവ പറഞ്ഞു “പ്രകൃതിയാ സർഗാത്മകവും ശുഭപ്രതീക്ഷകൾ ഉള്ളതുമായ MINI എപ്പോഴും എന്തെങ്കിലും പുതിയത് ചെയ്യാനാണ് ശ്രമിക്കുന്നത്. ഡിജിറ്റലൈസേഷൻ നമ്മുടെ ലോകത്തെ മാറ്റിമറിക്കുകയാണ്, മൊത്തത്തിലുള്ള ഉപഭോക്തൃ യാത്രയുടെ മുഖ്യ ഭാഗവുമാണ് അതിപ്പോൾ. പുരോഗമനപരമായൊരു ബ്രാൻഡ് എന്ന നിലയിൽ ആരാധകരുമായും ഉപഭോക്താക്കളുമായും എൻഗേജ് ചെയ്യുന്നതിൽ എന്നും വ്യത്യസ്ത പുലർത്തിയിട്ടുള്ള ബ്രാൻഡാണ് MINI. ഇന്ത്യയിൽ MINI ഓൺലൈൻ ഷോപ്പ് അവതരിപ്പിക്കുന്നതിലൂടെ, രാജ്യത്തുടനീളം ഞങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയും. ഇതിലൂടെ MINI-യുമൊത്ത് യാത്ര തുടങ്ങുന്ന പുതിയ ഉപഭോക്താക്കൾക്ക് കാര്യങ്ങൾ കൂടുതൽ സുരക്ഷിതവും എളുപ്പവുമാകുന്നു"

MINI ഓൺലൈൻ ഷോപ്പ് ഉപഭോക്താക്കളെ ഇന്ത്യയിൽ ലഭ്യമായ എല്ലാ MINI മോഡലുകളും ബ്രൌസ് ചെയ്യാനും കോൺഫിഗർ ചെയ്യാനും ബുക്ക് ചെയ്യാനും അനുവദിക്കുന്നു. ഉപഭോക്താവിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി അംഗീകൃത ഡീലറെ തിരഞ്ഞെടുക്കാം. അവർ ഓൺലൈൻ യാത്രയിലും തടസ്സരഹിതമായ കസ്റ്റമൈസ്ഡ് ഫിനാൻസ് ഓപ്ഷനുകൾ ലഭ്യമാക്കുന്നതിലും നിങ്ങളെ സഹായിക്കും. MINI ഓൺലൈൻ ഷോപ്പിലൂടെ നടത്തുന്ന രജിസ്ട്രേഷൻ, ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ്, ക്വട്ടേഷൻ അഭ്യർത്ഥന, ഓൺലൈൻ ബുക്ക് ചെയ്യൽ തുടങ്ങിയ ഓരോ ഘട്ടത്തിലും  എസ്എംഎസും ഇമെയിലും ഉപഭോക്താക്കൾക്ക് ലഭിക്കും.

www.mini.in എന്ന MINI-യുടെ ഇന്ത്യാ വെബ്സൈറ്റിൽ സന്ദർശകർ Buy a MINI എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ MINI ഓൺലൈൻ ഷോപ്പിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും. www.mini.in-ൽ തന്നെ MINI കോൺഫിഗർ ചെയ്യാനും അതിന് ശേഷം നിങ്ങളുടെ പ്രിയപ്പെട്ട MINI ഓൺലൈൻ ഷോപ്പിലേക്ക് പോകാനുമുള്ള സംവിധാനവുമുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story