ECONOMY

വിദേശ നിക്ഷേപം ആകർഷിക്കാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്‌നാട്

Newage News

18 Feb 2021

ചെന്നൈ: വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ബിസിനസ് പ്രവർത്തനങ്ങളും വിതരണശൃംഖലകളും വ്യാപിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഗുണകരമാകുന്നതാണ് പദ്ധതി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിൽ ഇളവുകൾ, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നൽകുമെന്നാണ് പ്രഖ്യാപനം.

തമിഴ്‌നാട്ടിലെ വ്യവസായ മേഖലകൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ 50ശതമാനം നിരക്ക് ഇളവ് നൽകി ഭൂമി കൈമാറും. അഞ്ചുവർഷത്തേയ്ക്ക് വൈദ്യുതി നികുതിയിൽ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴിൽവരും.

നാലു വർഷത്തിനുള്ളിൽ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ തയ്യാറാകണം. 5000 കോടി രൂപയിൽ മുകളിലുള്ള പദ്ധതികൾക്ക് ഏഴുവർഷവും നിക്ഷേപകാലയളവ് അനുവദിക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കഴിഞ്ഞദിവസം ചെന്നൈയിൽ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ്‌ വ്യവസായ വികസനത്തിനുള്ള ആനുകൂല്യങ്ങളും നൽകുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ