AUTO

ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടുന്ന ആദ്യ ഇന്ത്യൻ നിർമിത ഹാച്ച്ബാക്ക് എന്ന നേട്ടം ടാറ്റ ആൽട്രോസിന്

Newage News

15 Jan 2020

സുരക്ഷയുടെ കാര്യത്തിൽ ടാറ്റയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ഉടൻ പുറത്തിറങ്ങുന്ന ആൽട്രോസിന് ഗ്ലോബൽ എൻസിഎപി നടത്തുന്ന ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ. ഇതോടെ ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടുന്ന ആദ്യ ഇന്ത്യൻ നിർമിത ഹാച്ച്ബാക്കും രണ്ടാമത്തെ വാഹനവുമായി ആൽട്രോസ്. 17ൽ 16.13 പോയിന്റും നേടിയാണ് ആൽട്രോസ് അഞ്ച് സ്റ്റാർ നേടിയത്. ഇത് ആദ്യമായിട്ടാണ് വിപണിയിലെത്തും മുമ്പേ ഒരു വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് ഗ്ലോബൽ എൻസിഎപി നടത്തുന്നത്. 

മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ മുൻസീറ്റ് യാത്രക്കാർക്ക് അഞ്ച് സ്റ്റാർ സുരക്ഷയും പിന്നിലെ കുട്ടികൾക്ക് മൂന്നു സ്റ്റാർ സുരക്ഷയും നൽകും. പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസ് ജനുവരി 22ന് വിപണിയിലെത്തുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിക്കുന്നത്. ഡിസംബർ മാസം ആദ്യം മുതൽ പുതിയ ഹാച്ചിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു.

പ്രീമിയം ഹാച്ച്ബാക്ക് നിരത്തിലെ ഏറ്റവും മികച്ച സ്റ്റൈലൻ വാഹനങ്ങളിലൊന്നാണ് ആൽട്രോസ്. വലുപ്പം കൂടിയ ഗ്രിൽ, ബംബര്‍, പ്രൊജക്റ്റർ ഹെ‍ഡ്‌ലാംപുകൾ തുടങ്ങി സ്റ്റൈലിഷായ മുൻഭാഗം, മസ്കുലർ വീൽ ആർച്ച്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ആൾട്രോസിന്റെ പുറം ഭാഗത്തിന്റെ പ്രത്യേകതകളാണ്. കൂടാതെ പ്രീമിയം ഫീൽ നൽകുന്നു ഗ്രേയും കറുപ്പുമുള്ള ഇന്റീരിയർ, അനലോഗ് ഡിജിറ്റൽ സങ്കലനമുള്ള മീറ്റർ കൺസോള്‍, ഇൻഫോടൈൻമെന്റ് സിസ്റ്റിലെ വിവരങ്ങൾ കാണിച്ചു തരുന്ന 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെ, പിന്നിലെ എസി വെന്റും 12 വോട്ട് ചാർജിങ് സോക്കറ്റ് എന്നിവയും ഈ പ്രീമിയം ഹാച്ചിലുണ്ട്.

ബിഎസ്6 നിലവാരത്തിലുള്ള പെട്രോൾ, ‍‍‍ഡീസൽ എൻജിനുകളാണ് കാറിൽ. 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്കുമുണ്ട്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്ത് 86 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്. വില പ്രഖ്യാനം ജനുവരി 22നേ ഉണ്ടാകൂവെങ്കിലും 5 ലക്ഷത്തിൽ ആരംഭിക്കും എന്നാണ് പ്രതീക്ഷ.

Content Highlights: Tata Altroz Secures Five Star In Global NCAP Crash Tests

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story