GADGET

എസ്‌യുവി വിപണി പിടിക്കാൻ ടാറ്റ; ബ്ലാക്ക്ബേഡ് എന്ന കോഡ് നാമത്തിൽ പുതിയ വാഹനം വികസിപ്പിക്കുന്നു

28 Feb 2019

ന്യൂഏജ് ന്യൂസ്: സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)ങ്ങളോടുള്ള താൽപര്യം മുതലെടുക്കാൻ പുതിയ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്. കഴിഞ്ഞ ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച സെഡാൻ എന്ന ആശയം ഉപേക്ഷിച്ചു പകരം പുതിയ എസ്‌യുവി വികസിപ്പിക്കാനാണു കമ്പനിയുടെ നീക്കം. എസ്‌യുവി  വിപണിയിൽ നെക്സോണിനും ഹാരിയറിനുമിടയ്ക്കു സ്ഥാനം നേടുന്ന മോഡലാണു ബ്ലാക്ക്ബേഡ് എന്ന കോഡ് നാമത്തിൽ ടാറ്റ മോട്ടോഴ്സ് വികസിപ്പിക്കുന്നത്. 

എസ്‌യുവികൾക്കാണ് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാരേറെയെന്നു ഗവേഷണഫലങ്ങൾ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ്‌യുവികൾക്കുള്ള എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ടാണു ടാറ്റയുടെ നെക്സോൺ എത്തുന്നത്; വിലയാവട്ടെ ആറു മുതൽ 11 ലക്ഷം രൂപ വരെയും. അതേസമയം, പൂർണതോതിലുള്ള എസ്‌യുവിയാണു ഹാരിയർ; 13 - 17 ലക്ഷം രൂപയാണു ഹാരിയറിന്റെ വില. ഇരു മോഡലുകൾക്കുമിടയിലെ വിടവ് നികത്താൻ ലക്ഷ്യമിട്ടാണു കമ്പനി ബ്ലാക്ക്ബേഡിനെ അണിയിച്ചൊരുക്കുന്നത്. 

ഈ വിടവ് ലക്ഷ്യമിട്ടാണു ടാറ്റ മോട്ടോഴ്സ് 2018 ജനീവ മോട്ടോർ ഷോയിൽ പുതിയ സെഡാൻ പ്രദർശിപ്പിച്ചത്; ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി സിയാസിനോടും ഹോണ്ട സിറ്റിയോടുമൊക്കെ മത്സരിക്കുകയായിരുന്നു ഈ സെഡാന്റെ ലക്ഷ്യം. എന്നാൽ വിൽപ്പന കണക്കുകളും ഉപയോക്താക്കളുടെ അഭിരുചികളുമൊക്കെ പരിഗണിച്ചപ്പോൾ സെഡാൻ വിപണിക്കു പകരം ഹ്യുണ്ടേയ് ക്രേറ്റ പോലുള്ള എസ്‌യുവികൾക്കാണു സാധ്യതയെന്നു ടാറ്റ തിരിച്ചറിഞ്ഞു. ഇതോടെ സെഡാൻ പദ്ധതി ഉപേക്ഷിച്ച് പുത്തൻ എസ്‌യുവി വികസിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ആറു പുതിയ കാറുകളാണ് ടാറ്റ മോട്ടോഴ്സ് പ്രദർശിപ്പിച്ചത്; ഇതിൽ മൂന്നെണ്ണം ആൽഫ പ്ലാറ്റ്ഫോമിലുള്ളവയും ബാക്കി ഒമേഗ പ്ലാറ്റ്ഫോം അടിത്തറയാക്കുന്നവയുമായിരുന്നു. വിലയേറിയ മോഡലുകൾക്ക് ഒമേഗയും വില കുറഞ്ഞ കാറുകൾക്ക് ആൽഫയുമാവും അടിത്തറയൊരുക്കുക. ചുരുക്കത്തിൽ ഹാരിയർ, എച്ച് സെവൻ എക്സ്  എസ്‌യുവി തുടങ്ങിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് സാക്ഷാത്കരിക്കുക. ഹോൺബിൽ, ആൽട്രോസ് തുടങ്ങിയ ആൽഫ പ്ലാറ്റ്ഫോമിലും. 

വില പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് ബ്ലാക്ക്ബേഡ് എസ്‌യുവിയും ആൽഫ പ്ലാറ്റ്ഫോമിലാണു സജ്ജമാവുന്നത്. എട്ടു മുതൽ 13 ലക്ഷം രൂപ വരെയാണ് ബ്ലാക്ക്ബേഡിന് ടാറ്റ നിശ്ചയിക്കുന്ന വില. എൻജിൻ സാധ്യതകളെപ്പറ്റി സൂചനയില്ലെങ്കിലും നെക്സോണിലെ പെട്രോൾ, ഡീസൽ എൻജിനുകൾ ബ്ലാക്ക്ബേഡിലും ചേക്കേറാൻ സാധ്യതയേറെ, ട്യൂണിങ്ങിൽ വ്യത്യാസം വരുത്തി കൂടുതൽ കരുത്ത് സൃഷ്ടിക്കാനും ടാറ്റ ശ്രമിച്ചേക്കും.അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ബ്ലാക്ക്ബേഡ് കൺസപ്റ്റ് പ്രദർശനത്തിനെത്തിയേക്കാം. മിക്കവാറും 2021ൽ ബ്ലാക്ക്ബേഡ് വിൽപ്പനയ്ക്കുമെത്തിയേക്കും.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story