AUTO

ടാറ്റയുടെ ഇലക്ട്രിക് കാർ ആൽട്രോസ് ഇവി അടുത്ത വർഷം വിപണിയിൽ

11 Jul 2019

ന്യൂഏജ് ന്യൂസ്, ടാറ്റയുടെ ഇലക്ട്രിക് കാർ ആൽട്രോസ് ഇവി അടുത്ത വർഷം വിപണിയിലെത്തും. ഉടൻ പുറത്തിറങ്ങുന്ന പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ നിർമിക്കുന്ന ഇവിയെ കഴിഞ്ഞ ജനീവ ഓട്ടോഷോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഉടൻ വാഹനം തന്നെ വിപണിയിലെത്തുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് വിഭാഗം മേധാവി ശൈലേഷ്  ചന്ദ്ര പറഞ്ഞത്.

45 എക്‌സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം വെച്ച് ഏകദേശം 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story