AUTO

വാഹനവിപണിയിലെ അഭ്യൂഹങ്ങൾക്ക് അവസാനമാകുന്നു; ബിഎസ്-6 എന്‍ജിനില്‍ ഹെക്‌സ എത്തിക്കാനൊരുങ്ങി ടാറ്റ

22 Jul 2019

ന്യൂഏജ് ന്യൂസ്, സ്വന്തം നാട്ടില് ഏറെ വൈകി അംഗീകാരം ലഭിച്ചുതുടങ്ങിയ വാഹനങ്ങളാണ് ടാറ്റയുടേത്. ഈ അംഗീകാരം നേടി നല്കിയതില് പ്രധാനപ്പെട്ട വാഹനമാണ് ടാറ്റയുടെ എസ്യുവി മോഡലായ ഹെക്സ. അതുകൊണ്ട് തന്നെ ഈ വാഹനം തുടരുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.

ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റര് മോഡല് എത്തുന്നതോടെ ഹെക്സയുടെ ഉത്പാദനം അവസാനിപ്പിക്കുമെന്നും ബിഎസ്-6 നിലവാരത്തിലേക്ക് ഹെക്സ മാറുന്നില്ലെന്നും അഭ്യൂഹങ്ങള് ഉയര്ന്നിരുന്നു. എന്നാല്, ഹെക്സ ബിഎസ്-6 എന്ജിനിലേക്ക് മാറുന്നുണ്ടെന്നാണ് നിര്മാതാക്കള് ഇപ്പോള് അറിയിച്ചിരുക്കുന്നത്.

ടാറ്റയുടെ ഡിസൈന് ശൈലിയിലെ മാറ്റങ്ങള്ക്ക് തുടക്കം കുറിച്ച വാഹനം എന്ന് നിസംശയം അവകാശപ്പെടാന് സാധിക്കുന്ന വാഹനമാണ് ഹെക്സ. സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഈ വാഹനത്തിനില്ല.

വലിയ ഗ്രില്ലും എയര് ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രിപ്പുകളുമാണ് ടാറ്റയുടെ പരമ്പരാഗത മുഖത്തില് നിന്ന് ഹെക്സയ്ക്ക് മോചനം നല്കിയത്. കൂടാതെ പ്രൊജക്ഷന് ഹെഡ്ലാപുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളും മുന്ഭാഗത്ത് സ്പോട്ടി ഭാവം നല്കിയിരുന്നു.

XE, XM, XM+, XMA, XT, XTA, XT 4X4 എന്നീ ഏഴ് വേരിയന്റുകളില് എത്തുന്ന ഈ വാഹനത്തിന്റെ അടിസ്ഥാന മോഡലായ XE-യില് മുതല് എബിഎസ്, ഇബിഡി, കോര്ണറിങ് സ്റ്റെബിലിറ്റി കണ്ട്രോള്, ആള് വീല് ഡിസ്ക് ബ്രേക്ക് എന്നീ സംവിധാനങ്ങള് നല്കിയിരുന്നു.

ടാറ്റയുടെ ഏഴ് സീറ്റര് വാഹനങ്ങളുടെ നിരയിലേക്ക് ഹാരിയറിന്റെ സെവന് സീറ്റര് മോഡല് ഉടനെയെത്തുമെന്ന് ടാറ്റ അറിയിച്ചിരുന്നു. അഞ്ച് സീറ്റില് നിന്ന് ഏഴ് സീറ്റിലേക്ക് മാറിയെങ്കിലും ഡിസൈനിലും എന്ജിനിലും മാറ്റമില്ലാതെയാണ് ഈ വാഹനം എത്തുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story