AUTO

ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രോണിക് വെഹിക്കിൾസ് ടെക്‌നോളജി 'സിപ്‌ട്രോൺ' അവതരിപ്പിച്ചു

20 Sep 2019

മുംബൈ: ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ അത്യാധുനിക ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയായ ‘സിപ്‌ട്രോൺ’ പ്രഖ്യാപിച്ചു. ഇത് ടാറ്റാ ഇലക്ട്രിക് കാർ ശ്രേണിക്ക് കൂടുതൽ കരുത്ത് പകരും,  2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ടാറ്റ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കും.

ഉടൻ അവതരിപ്പിക്കുന്ന ഇലക്ട്രിക് വെഹിക്കിൾസ് പവർ ട്രെയിൻ സാങ്കേതിക വിദ്യയായ സിപ്ട്രോൺ,  പുതിയ സാങ്കേതികവിദ്യകൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന തരത്തിൽ ആക്കിത്തീർക്കുന്നതിനുള്ള ടാറ്റാ മോട്ടോറിന്റെ പൊതുവായ പരിശ്രമത്തിനും സമ്പദ്‌വ്യവസ്ഥ ഉണർവിനും  ഒരു ആധാര ശിലയായി നിലകൊള്ളും.  പുതിയ സാങ്കേതിക വിദ്യ കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, ലോംഗ് റേഞ്ച്, ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റി, 8 വർഷത്തെ വാറണ്ടിയുള്ള ബാറ്ററി, ഐപി67 സ്റ്റാൻഡേർഡ് പാലിക്കൽ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നു:

“ഞങ്ങളുടെ ആഗോള എഞ്ചിനീയറിംഗ് ശൃംഖല ഉപയോഗപ്പെടുത്തികൊണ്ട്  സ്വന്തമായി തന്നെ രൂപകൽപ്പന ചെയ്ത ഈ അത്യാധുനിക സാങ്കേതിക ബ്രാൻഡായ സിപ്‌ട്രോൺ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് വാഹന നിരയിൽ ഈ പുത്തൻ സാങ്കേതിക വിദ്യ, ഗോ ഗ്രീനിലേക്ക് പൊകുന്നവർക്ക് ഏറ്റവും മികച്ച ഡ്രൈവിംഗ് അനുഭവം ലഭ്യമാക്കുന്നു. ഒരു ദശലക്ഷം കിലോമീറ്ററിൽ കഠിനമായി പരീക്ഷിച്ച സിപ്‌ട്രോൺ സാങ്കേതികവിദ്യ നന്നായി തെളിയിക്കപ്പെട്ടതും നൂതനവും വിശ്വസനീയവുമാണ്.  ഈ സാങ്കേതികവിദ്യ  ഇന്ത്യയിലെ ഇലക്ട്രോണിക് മൊബിലിറ്റി രംഗത്ത് ഒരു പുതിയ  തരംഗം സൃഷ്ടിക്കുമെന്ന് ഞങ്ങൾ കരുതുന്നു. കൂടാതെ  ഗവൺമെന്റിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വരവ്  വേഗത്തിലാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ” ടാറ്റാ മോട്ടോഴ്‌സിന്റെ സിഇഒയും എംഡിയുമായ ശ്രീ. ഗുൻച്ചർ  ബട്ട്‌ഷെക് പറഞ്ഞു.

സിപ്ട്രോൺ ടെക്നോളജി

ഉന്നത കാര്യക്ഷമതയുള്ള പെർമനന്റ് മാഗ്‌നെറ്റ് എസി മോട്ടോർ ഉൾക്കൊള്ളുന്ന സിപ്ട്രോൺ സാങ്കേതിക വിദ്യ ആവശ്യാനുസരണം ഏറ്റവും മികച്ച പ്രകടനം സാധ്യമാക്കുന്നു. ഐപി 67 സ്റ്റാൻഡേർഡ് പാലിക്കുന്ന ഡസ്റ്റ് ആൻഡ് വാട്ടർ പ്രൂഫ് ബാറ്ററി സിസ്റ്റമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവിലായിരിക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്യുന്നതിന് സിപ്ട്രോൺ സ്മാർട്ട് റീജനറേറ്റീവ് ബ്രേക്കിംഗ് ഉപയോഗിക്കുന്നു.

സിപ്‌ട്രോൺ ഫ്രീഡം 2.0

സിപ്‌ട്രോൺ ആരംഭിച്ചതോടെ ടാറ്റ മോട്ടോഴ്‌സ് സിപ്‌ട്രോൺ ഫ്രീഡം 2.0 കാമ്പെയ്‌നും അവതരിപ്പിച്ചു. എങ്ങനെ ഈ സാങ്കേതികവിദ്യ നിലവിലുള്ള തടസ്സങ്ങളെ തരണം ചെയ്യുന്നുവെന്നും,  മലിനീകരണത്തിൽ നിന്ന് സ്വാതന്ത്ര്യം നൽകുന്നുവെന്നും, ഡ്രൈവിംഗ് പ്രകടനം വൈദ്യുതീകരിക്കുന്നുവെന്നും ഈ കാമ്പെയ്ൻ ഉയർത്തി കാട്ടുന്നു.

Content Highlights: Tata Motors EV new technology launched

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story