AUTO

ലോക്ക്ഡൗൺ: വാഹനങ്ങളുടെ വാറന്റി കാലവധിയും ഫ്രീ സര്‍വീസ് സമയവും നീട്ടി ടാറ്റ മോട്ടോഴ്‌സ്

Newage News

28 Mar 2020

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന തടയാന്‍ എര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളുടെ വാറന്റി കാലവധിയും ഫ്രീ സര്‍വീസ് സമയവും നീട്ടി ടാറ്റ മോട്ടോഴ്‌സ്. ലോക്ഡൗണ്‍ മൂലം ഷോറൂമിലേക്ക് എത്താനാകാത്ത ഉപഭോക്താക്കളുടെ വാറന്റിയും ഫ്രീ സര്‍വീസും നഷ്ടപെടാതിരിക്കാനാണ് ജൂലൈ 31 വരെ സേവനങ്ങള്‍ ടാറ്റ നീട്ടി നല്‍കുന്നത്.

മാര്‍ച്ച് 15നും മെയ് 31 ഇടയില്‍ വാറന്റി അവസാനിക്കുന്ന വാഹനങ്ങളുടെ വാറന്റിയും ഈ കാലത്ത് നടത്തേണ്ടിയിരുന്ന സൗജന്യ സര്‍വീസുകളുടെ കാലാവധിയുമാണ് ജൂലായ് അവസാനം വരെ നീട്ടിയിട്ടുള്ളത് എന്നാണ് ടാറ്റയുടെ സീനിയര്‍ ജനറല്‍ മാനേജര്‍ ശുഭജിത്ത് റോയ് അറിയിച്ചത്. രാജ്യത്തുടനീളമുള്ള ടാറ്റയുടെ അംഗീകൃത ഡീലര്‍മാരേയും സര്‍വീസ് സെന്ററുകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story