AUTO

ടാറ്റ ഹാരിയറിന് ഇനി അധിക വാറന്റി; ടാറ്റ മോട്ടോർസ് പെന്റാ കെയർ വാറന്റി പാക്കേജ് അവതരിപ്പിച്ചു

08 Oct 2019

മുംബൈ: ടാറ്റ മോട്ടോർസിന്റെ എക്കാലത്തെയും ഏറ്റവും മികച്ച എസ് യു വി യായ ടാറ്റ ഹാരിയറിനായി കമ്പനി 'പെന്റാ കെയർ' എന്ന പുതിയ വാറന്റി പാക്കേജ് അവതരിപ്പിച്ചു. പുതിയ പാക്കേജിലൂടെ വാഹനങ്ങൾക്ക് കിലോമീറ്റർ പരിധിയില്ലാത്ത അഞ്ചു വർഷ അധിക വാറന്റി ലഭ്യമാകും. ഹരിയർ ഡാർക്ക്‌ എഡിഷൻ വാഹനങ്ങൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ടാറ്റ മോട്ടോർസ് ഹാരിയറിനായി പെന്റാ കെയർ എന്ന പ്രത്യേക വാറന്റി പദ്ധതി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ രണ്ട് വർഷത്തെ വാറന്റി പാക്കേജാണ്‌ ലഭ്യമായിരുന്നത്. പുതിയ വാറന്റി പാക്കേജിന്റെ വരവോടെ ഹാരിയർ ഉപയോക്താക്കൾക്ക് അഞ്ചുവർഷം സർവീസിനെ സംബന്ധിച്ച് യാതൊരു വിഷമതകളുമില്ലാതെ വാഹനം ഉപയോഗിക്കാം. ഹാരിയർ സ്വന്തമാക്കി 90ദിവസങ്ങൾക്കുള്ളിൽ 25,960രൂപയെന്ന പ്രത്യേക നിരക്കിൽ പെന്റാ കെയർ  വാറന്റി പാക്കേജ് സ്വന്തമാക്കാം.

എഞ്ചിൻ, എഞ്ചിൻ മാനേജ്മെന്റ് സംവിധാനം, എ സി സംവിധാനം,  ഗിയർ ബോക്സും ട്രാൻസ്മിഷൻ സംവിധാനവും, ഫ്യുൽ പമ്പും ഫ്യുൽ സംവിധാനവും, ഡ്രൈവർ ഇൻഫർമേഷൻ സംവിധാനം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട നിരവധി വാഹന ഭാഗങ്ങൾക്ക് കിലോമീറ്റർ പരിധിയില്ലാതെ പുതിയ പദ്ധതിയിലൂടെ അഞ്ച് വർഷ വാറന്റി ലഭിക്കും. കൂടാതെ ക്ലച്ച്, സസ്‌പെൻഷൻ എന്നിവയുടെ ഏതൊരു കേടുപാടുകൾക്കും  50,000കിലോമീറ്റർ വരെ വാറന്റി ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ടാറ്റ മോട്ടോർസ് ഡീലർഷിപ് സന്ദർശിക്കുക.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story