Newage News
04 Mar 2021
- തിയാഗോ കുടുംബത്തിലേക്ക് ഇതോടെ 4 എഎംടി ഓപ്ഷൻ കൂടി കടന്ന് വരികയാണ് -
മുംബൈ: ടാറ്റാ തിയാഗോ വാഹന കുടുംബത്തിലേക്ക് പുതിയ വാരിയൻറ് എക്സ് ടി എ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോർസ്, ഡൽഹിയിലെ എക്സ് ഷോറൂം തുടക്കവില 5.99 ലക്ഷം രൂപയാണ്. പുതിയ വാരിയൻറിന് തുടക്കമിടുന്നതിനൊപ്പം കമ്പിനി അതിൻറെ ഓട്ടോ മാറ്റിക് ലൈൻ അപ് കൂടി ശക്തിപ്പെടുത്തുകയാണ്. 4എഎംടി ഓപ്ഷൻ കൂടി വരുന്നതോടെ എക്സിടി ട്രിം ലൈനിൽ ടാറ്റാ തിയോഗോ കൂടുതൽ ആകർഷകമാകും. തിയാഗോ നിരയിൽ ഇതോടെ തിരഞ്ഞെടുക്കാനുള്ള വൈവിധ്യം കൂടുതലായി ഉപഭോക്താക്കൾക്ക് ലഭ്യമാവുകയാണ്. ടാറ്റാമട്ടോർസ് പാസഞ്ചർ വെഹിക്കിൾ യൂണിറ്റ് മാർക്കറ്റിങ് തലവൻ വിവേക് ശ്രീവത്സ, “ ന്യൂ ഫോർ എവർ എന്ന ബ്രാൻറ് വാഗ്ദാനം പാലിക്കുന്നതിന് എല്ലായിപ്പോഴും വിപണിയിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ മേഖലയിൽ നിന്നും തിയാഗോയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വിഭാഗം ഇന്ത്യയിൽ ഉയർന്ന് വരികയാണ്. തിയാഗോയ്ക്ക് തന്നെയുള്ള സ്വീകാര്യതയിലും ഈ മാറ്റം പ്രകടമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ലഭിക്കുന്ന മുൻഗണന അംഗീകരിച്ച് കൊണ്ട് എക്സ് ടി എ വെർഷൻ കൂടി പ്രതീക്ഷയോടെ വിപണിയിലെത്തിക്കുകയാണ്. വിപണിയിൽ മിഡ് ഹാച്ച് സെഗ്മെൻറിൽ മേൽകൈ ലഭിക്കാൻ മാത്രമല്ല ഉപഭോക്താക്കൾക്ക് വിവിധ വിലയിൽ തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങൾക്ക് നൽകുന്നതായും ഇത് മാറും. 2016ൽ തിയാഗോ വിപണയിലെത്തിയത് മുതൽ മികച്ച വിജയമാണ് കൈവരിക്കാനായത്. ഏവരുടെയും പ്രശംസ പിടിച്ച് പറ്റാനും സാധിച്ചു. ഉത്പന്നത്തിൻറെ ബിഎസ്6 വെർഷൻ 2020ൽ പുറത്തിറക്കുകയും ചെയ്തു. ജിഎൻസിഎപി സുരക്ഷയുടെ കാര്യത്തിൽ 4 സ്റ്റാർ റേറ്റിങാണ് പുതിയ വേർഷന് നൽകിയിരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന സവിശേഷത സ്വന്തമാക്കാനായി. ഹർമ്മാനിൻറെ 7 ഇഞ്ച് ഇൻഫോ ടെയ്മെൻറ് ടച്ച് സ്ക്രീൻ, 15 ഇഞ്ച് അലോയ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറൽ ക്ലസ്റ്റർ, എന്നിങ്ങനെയുള്ള സവിഷേതകൾ കൊണ്ട് 3.25 ലക്ഷം രൂപയ്ക്ക് ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നതായിരുന്നു.