AUTO

'ഫെസ്റ്റിവൽ ഓഫ് കാർസ്' ക്യാമ്പെയിനുമായി ടാറ്റ മോട്ടോർസ്; ഒന്നര ലക്ഷം വരെ ആനുകൂല്യങ്ങൾ സ്വന്തമാക്കുവാൻ അവസരം

21 Sep 2019

 ന്യൂഏജ് ന്യൂസ്, മുംബൈ: ഒന്നര ലക്ഷം രൂപവരെ ആനുകൂല്യങ്ങളുമായി 'ഫെസ്റ്റിവൽ ഓഫ് കാർസ്' ക്യാമ്പെയിനുമായി ടാറ്റ മോട്ടോർസ്. ടാറ്റ ഹെക്സ,  നെക്‌സോൺ,  ഹാരിയർ,  ടിയാഗോ,  ടിയാഗോ എൻആർജി,  ടിഗോർ തുടങ്ങിയ എല്ലാ മോഡലുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാകും.

എല്ലാ  സെഗ്‌മെന്റുകളുടെയും ഉപയോക്താക്കൾക്ക് അനുയോജ്യമായ രീതിയിലാണ്  ഓഫറുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.    ആവേശകരമായ ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമെ, പുതിയ ടാറ്റ കാറിനായി പഴയ കാറുകൾ കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കൾക്കായി ഓഫറുകളും ഉണ്ട്.  കൂടാതെ, സർക്കാർ ജീവനക്കാർക്കും കോർപ്പറേറ്റുകൾക്കുമായി പ്രത്യേക പദ്ധതികളുമുണ്ട്.  ടാറ്റ മോട്ടോഴ്‌സ് ഒന്നിലധികം ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് ഈ ഉത്സവ സീസണിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി 100% ഓൺ റോഡ് ഫിനാൻസ്, കുറഞ്ഞ ഇഎംഐ ഫിനാൻസ് പാക്കേജുകൾ എന്നിവ  വാഗ്ദാനം ചെയ്യുന്നു.

“ഉത്സവ സീസണിന്റെ ആരംഭം ഞങ്ങൾക്ക് ആവേശകരമായ സമയമാണ്,  വിവിധ ഓഫറുകളും ആനുകൂല്യങ്ങളും നൽകിക്കൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കളുടെ ആഘോഷങ്ങളുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." പുതിയ ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ട് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ സപ്പോർട്ട് വൈസ് പ്രസിഡന്റ് എസ്. ബർമാൻ പറഞ്ഞു,

ടാറ്റ ഹെക്സ മോഡലിന് 1,50,000 രൂപവരെ ആനുകൂല്യം ലഭിക്കും, രാജ്യത്തെ എറ്റവും സുരക്ഷിതമായ കാർ എന്ന ബഹുമതി കരസ്ഥമാക്കിയ നെക്‌സോണിന് 85000രൂപയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. ഹാച്ച്ബാക്ക് മോഡലായ ടിയാഗോ,  ടിയാഗോ എൻആർജി എന്നിവക്ക് 70,000 രൂപവരെ ആനുകൂല്യങ്ങൾ ലഭ്യമാകും. സെഡാൻ പതിപ്പായ ടിഗോറിന് 1,15,000 രൂപവരെയും ആനുകൂല്യങ്ങൾ ലഭിക്കും. ടാറ്റയുടെ ഏറ്റവും പുതിയ എസ് യുവിയായ ഹാരിയർ 50,000രൂപവരെ ആനുകൂല്യത്തിൽ സ്വന്തമാക്കാം. ഓഫറുകൾ പ്രാദേശികമായി വ്യത്യാസപ്പെടാം. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story