AUTO

വാണിജ്യ വാഹന ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും പങ്കാളികളാകുന്നു

Newage News

21 Jan 2021

  • ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഔപചാരിക നടപടികളോടെയുള്ള സേവനം വിവിധ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും എന്‍ബിഎഫ്‌സികളുമായുള്ള ധാരണാപത്രത്തിന്റെ ഭാഗമാണ്
  • ഈ വാഗ്ദാനത്തില്‍ വാഹനം വാങ്ങുന്നതിനുള്ള സഹായം, ഇന്ധന ധനസഹായം, പ്രവര്‍ത്തന മൂലധന ധനസഹായം, മൊത്തം ധനസഹായം, സേവന ചെലവിനുള്ള ധനസഹായം എന്നിവ ഉള്‍പ്പെടുന്നു
  • ടാറ്റ മോട്ടോഴ്‌സിന്റെ ബിഎസ് 6 ശ്രേണിയിലുള്ള വാണിജ്യ വാഹനങ്ങള്‍ക്ക്  ഉടനീളം ഇത് ബാധകമാണ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എന്‍ബിഎഫ്‌സികളായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ് എന്നിവയുമായും പുതുതായി ലയിപ്പിച്ച പൊതുമേഖലാ ബാങ്കുകളായ യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുമായും വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് നിരവധി പ്രയോജനകരമായ സാമ്പത്തിക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി  പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഉപഭോക്തൃ ജീവിതചക്രത്തിലുടനീളം പുതിയതും പ്രീ-ഓണ്‍ഡുമായ വാഹനങ്ങള്‍ക്ക് മൂല്യ വാഗ്ദാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ തന്ത്രപ്രധാനമായ കൂട്ടുകെട്ടുകള്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഈ കൂട്ടുകെട്ടുകളില്‍ നിന്ന് ഉണ്ടാകുന്ന വാഗ്ദാനങ്ങളില്‍ ഇന്ധന ധനസഹായം, പ്രവര്‍ത്തന മൂലധന ധനസഹായം, മൊത്തം ധനസഹായം, സേവന ചെലവിന് വരുന്ന ധനസഹായം എന്നിവ പോലുള്ള അനുബന്ധ സാമ്പത്തിക വ്യവസ്ഥകളും ഉള്‍പ്പെടും. സാമ്പത്തികസഹായം നല്‍കുന്ന പങ്കാളികളായ എല്ലാവരില്‍ നിന്നും കുറഞ്ഞ ഔപചാരിക നടപടികളോടെ ആകര്‍ഷകമായ സാമ്പത്തിക സ്‌കീമുകള്‍ നേടുന്നതിന് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതിന് ഇത് സഹായകരമാകും.ടാറ്റ മോട്ടോഴ്‌സ് ബിഎസ് 6 ഓഫറുകള്‍്ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ മൊത്തം ചെലവ് കുറഞ്ഞതായി ഫ്‌ലീറ്റ് ഉടമകള്‍ അഭിനന്ദിക്കുന്നു. ഈ ആവേശത്തിന്റെ പശ്ചാത്തലത്തില്‍, വാഹനങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള ധനസഹായത്തിനായി രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ നിന്നുള്ള സാമ്പത്തിക പദ്ധതികളിലേക്ക് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള അവസരം ഈ സാമ്പത്തിക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ മോട്ടോഴ്‌സ് എല്ലായ്‌പ്പോഴും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും മൂല്യവത്തായതുമായ ഓഫറുകള്‍ നല്‍കിക്കൊണ്ട് അവരുടെ ഉടമസ്ഥാവകാശ അനുഭവം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു. പ്രമുഖ പൊതു, സ്വകാര്യ മേഖലയിലെ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ അതാത് ഇടങ്ങളിലെ നേതൃനിരയില്‍ ഉള്ളവരാണെന്നും ഉപഭോക്തൃ-കേന്ദ്രീകൃത സിവി ഫിനാന്‍സിംഗ് സമീപനം നയിക്കുന്നതില്‍ വളരെയധികം പരിചയസമ്പന്നരുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പങ്കാളിത്തം തീര്‍ച്ചയായും മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഉപഭോക്താക്കളുടെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്  പൊതുവായ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യും. ഉപഭോക്തൃ വിഭാഗങ്ങള്‍, ഉല്‍പ്പന്ന വിഭാഗങ്ങള്‍ എന്നിവയില്‍ കൂടുതല്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ഭാവിയിലും കാര്യക്ഷമവും ആനന്ദകരവുമായ രീതിയില്‍ ഉപഭോക്താക്കളെ സേവിക്കാന്‍ ഇത്  സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വാഹന ധനസഹായത്തിനുപുറമെ, തെരഞ്ഞെടുക്കപ്പെട്ട ധനകാര്യ പങ്കാളികളില്‍ ഓരോരുത്തരും ഗ്രാമീണ വിപണികളില്‍ സംഘടിത ധനകാര്യം ലഭ്യമാക്കുക, നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ ഉപയോഗിക്കുക ,വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സിവി ഉപഭോക്താക്കളെ അവരുടെ ബിസിനസ്സില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കുന്നതിന് സഹായിക്കുന്നതിനായി സേവന ഫണ്ട് ഉള്‍പ്പെടെയുള്ള വാഹന ധനകാര്യസഹായവും പ്രവര്‍ത്തന മൂലധന ധനകാര്യസഹായവും വാഗ്ദാനം ചെയ്യുക തുടങ്ങി ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ടാറ്റാ മോട്ടോഴ്‌സിനെ സഹായിക്കുന്നു. മാത്രമല്ല, ഉപഭോക്താക്കളെ ഇന്ധനച്ചെലവ് കാര്യക്ഷമമായി നിറവേറ്റാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളായ ഇന്ധന കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.  ഈ ധനകാര്യ പ്രതിവിധികളില്‍ ചിലത് വലിയ കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയും എം & എച്ച്‌സിവി സ്‌പേസില്‍ ലാര്‍ജ് ഫ്‌ലീറ്റുള്ള  വ്യക്തിഗത ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് ചെലവും ഉയര്‍ന്ന സേവന നിലവാരവും കണക്കിലെടുത്തുള്ള ആകര്‍ഷകമായ ഓഫറുകളാണ്. മറ്റുചിലത് അര്‍ദ്ധ-നഗര, ഗ്രാമീണ സ്ഥലങ്ങളിലെ എസ്‌സിവി ഉപഭോക്താക്കളെ പരിപാലിക്കുമ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ളതും മികച്ചതുമായ ക്ലാസ് പിക്ക്അപ്പ് ടാറ്റ യോഗയുടെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ സമര്‍പ്പിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story