AUTO

അല്‍ട്രോസും നെക്‌സോണും ഇലക്ട്രിക് കരുത്തിലേക്ക്; നാല് വൈദ്യുത വാഹനങ്ങളുമായി ടാറ്റ, ഇന്ത്യൻ ഇലക്ട്രിക്ക് വാഹനവിപണി കുതിപ്പിനൊരുങ്ങുന്നു

31 Jul 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി ഉദ്യമത്തിന് കരുത്തേകാന് ആഭ്യന്തര വാഹന നിര്മാതാക്കളായ ടാറ്റയും ഒരുങ്ങുന്നു. ഇതിനായി ടാറ്റയുടെ പാസഞ്ചര് വാഹനനിരയിലെ കരുത്തരായ നാല് മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങുന്നതായാണ് റിപ്പോര്ട്ടുകള്.

18 മാസത്തിനുള്ളില് ഇലക്ട്രിക് വാഹനങ്ങളുടെ ശക്തമായ നിര സൃഷ്ടിക്കാനാണ് ടാറ്റ മോട്ടോഴ്സ് ഉദ്ദേശിക്കുന്നത്. ഇതിനായി ടാറ്റയുടെ ഏറ്റവും മികച്ച മോഡലുകളായ നെക്സോണ്, ടിഗോര് എന്നീ മോഡലുകളും നിരത്തിലെത്താനൊരുങ്ങുന്ന അല്ട്രോസും ഇലക്ട്രിക് കരുത്തിലുമെത്തും.

ആദ്യഘട്ടത്തില് നാല് വാഹനങ്ങള് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൂന്ന് വാഹനങ്ങളുടെ വിവരം മാത്രമാണ് ടാറ്റ വെളിപ്പെടുത്തിയത്. പ്രിമിയം ഹാച്ച്ബാക്ക് ശ്രേണിയില് എത്തിനൊരുങ്ങുന്ന അല്ട്രോസിന്റെ ഇലക്ട്രിക് പതിപ്പ് ജനീവ മോട്ടോര് ഷോയില് പ്രദര്ശിപ്പിച്ചിരുന്നു.

ഒറ്റത്തവണ ചാര്ജിങ്ങിലൂടെ 300 കിലോമീറ്റര് ഓടാന് കഴിയുന്ന വാഹനമായിരിക്കും ഇലക്ട്രിക് അല്ട്രോസ്. 60 മിനിറ്റിനുള്ളില് 80 ശതമാനം ചാര്ജ് ചെയ്യാന് സാധിക്കുന്ന എസി മോട്ടോറായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് റിപ്പോര്ട്ടുകള്.

എസി-ഡിസി ഫാസ്റ്റ് ചാര്ജിങ് ഓപ്ഷനുകളുള്ള ലിഥിയം അയേണ് ബാറ്ററിയായിരിക്കും നെക്സോണ് ഇലക്ട്രില് നല്കുക. സീറ്റിനടിയിലായിരിക്കും ബാറ്ററിയുടെ സ്ഥാനമെന്നും സൂചനയുണ്ട്. എന്ജിന് സംവിധാനം അല്ട്രോസില് നല്കുന്നതിന് സമാനമായിരിക്കും.

200 കിലോമീറ്റര് മൈലേജ് നല്കാന് സാധിക്കുന്നതും 16.2 കിലോവാട്ട് ശേഷിയുള്ളതുമായി ബാറ്ററിയാണ് ടിഗോറിന്റെ ഇലക്ട്രിക് മോഡലില് നല്കിയിട്ടുള്ളത്. ടിഗോറിന്റെ ഇലക്ട്രിക് മോഡല് വിപണിയില് എത്തിയിട്ടുണ്ട്. 9.99 ലക്ഷം രൂപയാണ് ഇതിന്റെ വില.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story