AUTO

ഒറ്റ ചാർജിൽ 312 കി.മീ വാഗ്ദാനവുമായി നെക്സോൺ എത്തുന്നത് ‌28ന്; ആകാംക്ഷയോടെ ആരാധകർ

Newage News

20 Jan 2020

നാലു മീറ്ററിൽ താഴെ നീളമുള്ള ആദ്യ ഇലക്ട്രിക് എസ്‍‍യുവിയാകാൻ നെക്സോൺ എത്തുന്നു. ഈ മാസം 28 ന് വിപണിയിലെത്തുന്ന നെക്സോണ്‍ ഒറ്റ ചാർജിൽ 312 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്ന് ഓട്ടമൊബീൽ റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ. വൈദ്യുത വാഹന സാങ്കേതിക വിദ്യയ്ക്കായി കമ്പനി ആവിഷ്കരിച്ച സിപ്ട്രോണിന്റെ പിൻബലത്തോടെയെത്തുന്ന നെക്സൻ ഇ വിക്ക് 15 ലക്ഷം മുതൽ 17 ലക്ഷം വരെ രൂപയായിരിക്കും വില.

പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ 4.6 സെക്കൻഡും 9.9 സെക്കൻഡും മാത്രം മതി ഈ ഇലക്ട്രിക് കാറിന് എന്നാണ് ടാറ്റ പറയുന്നത്. എക്സ് എഎം, എക്സ്എം പ്ലസ്, എക്സ്എം പ്ലസ് ലക്സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് നെക്സോൺ ഇവി പുറത്തിറങ്ങുക. ബാറ്ററിക്ക് എട്ടു വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയും ടാറ്റ നൽകുന്നുണ്ട്. 

സിപ്ട്രോൺ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന നെക്സൻ ഇ വിയിൽ കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സംവിധാനം, അതിവേഗ ചാർജിങ് സൗകര്യം എന്നിവയുണ്ട്. റഗുലർ ചാർജിങ്ങിൽ എട്ടുമണിക്കൂർ കൊണ്ട് പൂർണ്ണമായും ചാർജ് ചെയ്യുന്ന ബാറ്ററി, ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 60 മിനിറ്റിൽ 80 ശതമാനം വരെ ചാർജാകും. പൊടി നിയന്ത്രണത്തിലും ജലപ്രതിരോധത്തിലും ഐ പി 67 നിലവാരവും നെക്സൻ ഇ വിയിൽ ടാറ്റ ഉറപ്പാക്കുന്നുണ്ട്.

പത്തു ലക്ഷത്തോളം കിലോമീറ്റർ നീണ്ട പരീക്ഷണ ഓട്ടത്തിലൂടെ തെളിയിച്ച മികവിന്റെ പിൻബലത്തോടെയാണ് സിപ്ട്രോൺ സാങ്കേതികവിദ്യയുടെ വരവെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഇന്ത്യയിൽ വൈദ്യുത വാഹന തരംഗം തന്നെ സൃഷ്ടിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

Content Highlights: Tata Nexon Electric Gor 312 Km Mileage 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story